മനാമ: തിരുനബി (സ). സ്നേഹലോകം എന്ന ശീർഷകത്തിൽ നടക്കു ന്ന ഐ. സി. എഫ് മീലാദ് കാമ്പയിനിൻ്റെ ഭാഗമായി ഐ.സി.എഫ് മുഹറഖ് സെൻട്രൽ സംഘടിപ്പിക്കുന്ന മദ്ഹുറസൂൽ സമ്മേളനം നാളെ ( വ്യാഴം) രാത്രി. 8.30, ന്. സയാനി ഓഡിറ്റോറിയത്തിൽ നടക്കും പ്രമുഖപണ്ഡിതനും വാഗ്മിയുമായ ശാഫി സഖാഫി മുണ്ടമ്പ്ര നബിസ്നേഹ പ്രഭാഷണം നടത്തും മൗലിദ് പാരായണം, മദ്റസ വിദ്യാർത്ഥികളുടെ.ദഫ് പ്രദർശനം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. ഐ.സി.എഫ് നാഷനൽ നേതാക്കളും അറബി പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. സ്ത്രീകൾക്ക് പ്രത്യേക സ്ഥല സൗകര്യമുണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു