മനാമ: കഴിഞ്ഞകാല പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്തുവാനും ചെയർമാൻ ഡോ. ഇദ്‌രീസിന്റെ ബഹ്‌റൈൻ സന്ദർശനത്തെക്കുറിച്ച് ചർച്ച ചെയ്യുവാനുമായി തണൽ – ബഹ്‌റൈൻ ചാപ്റ്റർ യോഗം സംഘടിപ്പിച്ചു. മനാമ കെ സിറ്റി ഹാളിൽ നടന്ന യോഗത്തിന് ചീഫ് കോർഡിനേറ്റർ മുജീബ് മാഹി സ്വാഗതം പറഞ്ഞു. ചാപ്റ്റർ പ്രസിഡണ്ട് റഷീദ് മാഹി അദ്ധ്യക്ഷത വഹിച്ചു.
തണൽ നാട്ടിലും ബഹ്‌റൈനിലുമായി നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ട്രഷറർ നജീബ് കടലായി, റസാഖ് മൂഴിക്കൽ, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, ജമാൽ കുറ്റിക്കാട്ടിൽ, ഷബീർ മാഹി, ജാലിസ് ഉള്ളേരി, ഷെബീർ കെ.സി എന്നിവർ സംസാരിച്ചു.
കൊല്ലം, ആലപ്പുഴ, കോട്ടയം ഭാഗങ്ങളിൽ തണൽ നടത്തുന്ന സജീവമായ ഇടപെടലുകൾ തേവലക്കര, മഞ്ഞപ്പാറ എന്നീ ഡയാലിസിസ് സെന്ററുകൾ മുൻ നിർത്തി തണൽ – സൗത്ത് സോൺ ഭാരവാഹികളായ ഷിബു പത്തനംതിട്ട, നൗഷാദ് മഞ്ഞപ്പാറ എന്നിവർ വിശദീകരിച്ചു.
തണലിന്റെ പ്രവത്തനങ്ങൾക്ക് ഏതു ഘട്ടങ്ങളിലും പ്രവാസ സമൂഹം നൽകുന്ന പിന്തുണ നന്ദിയോടെ സ്മരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ജനറൽ സെക്രട്ടറി എം.പി. വിനീഷ് നന്ദി പറഞ്ഞു.