മനാമ: തിരുനബി (സ) യുടെ സ്നേഹ ലോകം ശീർഷകത്തിൽ ഐ.സി.എഫ്. ഗുദൈബിയ സെൻട്രൽ സംഘടിപ്പിച്ച മീലാദ് സമ്മേളനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കന്നട ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സെൻട്രൽ പ്രസിഡണ്ട് മമ്മൂട്ടി മുസ്ല്യാരുടെ അദ്ധ്യക്ഷതയിൽ അബ്ദുൽ മജീദ് സഅദി ഉദ്ഘാടനം ചെയ്യതു. പ്രമുഖ പണ്ഡിതൻ ശാഫി സഖാഫി മുണ്ടമ്പ്ര മദ്ഹു റസൂൽ പ്രഭാഷണം നടത്തി. ഐ.സി.എഫ്. നാഷനൽ പ്രസിഡണ്ട് കെ.സി സൈനുദ്ധീൻ സഖാഫി, ആർ.എസ്.സി. നാഷനൽ ചെയർമാൻ മുനീർ സഖാഫി ചേകനൂർ, ഹാരിസ് സാമിയ, സിഡീഖ് സുള്ളിയ എന്നിവർ പ്രസംഗിച്ചു.
ഐ.സി.എഫ്.. നേതാക്കളായ എം.സി.അബ്ദുൽ കരീം ഹാജി, അബൂബക്കർ ലത്വീഫി, ഷാനവാസ് മദനി, സുലൈമാൻ ഹാജി, വി.പി കെ.അബൂബക്കർ ഹാജി, അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ, അബ്ദുൽ ഹകീം സഖാഫി. കിനാലൂർ, അബ്ദു റഹീം സഖാഫി വരവൂർ, ഷാഫി വെളിയങ്കോട്, ഉസ്മാൻ സഖാഫി, ബഷീർ ഹാജി, സിദ്ദീഖ് മുസ്ല്യാർ , സി എച്ച്.അഷ്റഫ് എന്നിവർ സംബന്ധിച്ചു. ശംസുദീൻ സഖാഫി സ്വാഗതവും സിയാദ് വളപട്ടണം നന്ദിയും പറഞ്ഞു.