മനാമ: ബഹ്‌റൈനിലെ പ്രശസ്ത ഫുട്‌ബോൾ ക്ലബ് ആയ ഫ്‌ളീറ്റ് ലേൻ എഫ് സി യുടെ 2023-2024 ലെ ജേഴ്‌സി പ്രകാശനം, ബി എം സി ഹാളിൽ വെച്ചു നടന്നു. ചടങ്ങിൽ ഫ്‌ളീറ്റ് ലേൻ എഫ് സി യുടെ സ്പോൺസറായ ഫ്‌ളീറ്റ് ലേൻ ലോജിസ്റ്റിക് എം ഡി ടൈസൺ ആന്റോ യും സാമൂഹിക പ്രവർത്തകനും വേൾഡ് മലയാളി കൗൺസിൽ ജനറൽ സെക്രട്ടറിയും പ്രവാസി ലീഗൽ സെൽ കോഓർഡിനേറ്ററുമായ അമൽദേവ് ഓ കെ – ടീം മാനേജർ ശ്രീജിത്തിനും ക്യാപ്റ്റൻ സഞ്ചുവിനും കൈമാറി.
പ്രസ്തുത ചടങ്ങിൽ കെ എഫ് എ പ്രസിഡന്റ് അബ്ദുൾ സലാം, ടീം കോച്ച് അരുൺ പ്രസാദ്, ടീം ഭാരവാഹികളായ സങ്കബ്, പോൾസൺ എന്നിവർ പങ്കെടുത്തു. ബഹ്‌റൈനിലെ ഏറ്റവും മികച്ച ഫുട്‌ബോൾ ക്ലബായി ഫ്‌ളീറ്റ് ലേൻ എഫ് സി യെ വാർത്തെടുക്കുന്നതിനാവശ്യമായ എല്ലാ സഹകരണങ്ങളും ടീം സ്പോൺസർ എന്ന നിലയിൽ ഫ്‌ളീറ്റ് ലേൻ ലോജിസ്റ്റിക്സ് പ്രതിജ്ഞാബദ്ധരാണെന്ന് ഫ്‌ളീറ്റ് ലേൻ ലോജിസ്റ്റിക് എം ഡി ടൈസൺ യോഗത്തിൽ വെച്ചു ഉറപ്പ് നൽകി.