മനാമ: മുനിസിപ്പാലിറ്റി ക്ലീനിങ് വർക്കേഴ്സിന് ടീം ശ്രെഷ്ഠ പ്രഭാത ഭക്ഷണം വിതരണം ചെയ്തു. ബഹ്റൈനിലെ കല കായിക കൂട്ടായ്മയായ ടീം ശ്രെഷ്ഠയിലെ അംഗങ്ങൾ തന്നെയാണ് ഗുദൈബിയ,സൽമാനിയ,ബുസൈറ്റീൻ ഭാഗങ്ങളിൽ ഭക്ഷണകിറ്റുകൾ നേരിട്ട് വിതരണം ചെയ്തത്. വരും ദിവസങ്ങളിൽ മറ്റു പ്രദേശങ്ങളും ഉൾപ്പെടുത്തി പ്രഭാത ഭക്ഷണം വിതരണം ചെയ്യുമെന്ന് ടീം ശ്രെഷ്ഠ അറിയിച്ചു. സഹകരിച്ച എല്ലാവരോടും ടീം ശ്രെഷ്ഠ നന്ദി അറിയിച്ചു.