മനാമ: വിശ്വഗുരു മുഹമ്മദ് (സ) യുടെ ജന്മദിനത്തോടനുബന്ധിച്ച് ഐസിഎഫ് ഇന്റർനാഷണൽ നടത്തി വരുന്ന മീലാദ് കാമ്പയിൻ്റെ ഭാഗമായി ഈസടൗൺ മജ്മഉ തഅ്ലീമിൽ ഖുർആൻ വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന”മീലാദ് ഫെസ്റ്റ് “ഒക്ടോബർ 13 ആം തിയ്യതി വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ കവറ ഐനുൽ അസദ് ഓഡിറ്റോറിയത്തിൽ നടക്കും.
പ്രവാചക പ്രകീർത്തനം, പ്രസംഗം, മദ്ഹ് ഗാനം, സംഘഗാനം, കഥ പറയൽ, മാലപ്പാട്ട്, ദഫ്, ഫ്ളവർ ഷോ തുടങ്ങി വിവിധ ഇനം കലാ പരിപാടികൾക്ക് പുറമെ കിഡ്സ്, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടന്ന സ്റ്റേജിതര മൽസരങ്ങളിലെ വിജയികൾക്കായുള്ള സമ്മാന വിതരണവും കഴിഞ്ഞ വർഷത്തെ പൊതു പരീക്ഷ വിജയികൾക്കായുള്ള സർട്ടിഫിക്കറ്റ് വിതരണവും പരിപാടിയിൽ നടക്കും. സെൻട്രൽ പ്രസിഡന്റ് സയ്യിദ് ഇബ്ബിച്ചി കോയ തങ്ങൾ, സെക്രട്ടറി അബാസ് മണ്ണാർക്കാട് , മദ്രസ്സ പ്രസിഡന്റ് സികെ അഹ്മദ്, അബ്ദു സലിം കൊല്ലം, മജ്മഉ സ്റ്റുഡൻസ് കൗൺസിൽ നേതാക്കൾ തുടങ്ങയവർ പരിപാടിക്ക് നേതൃത്വം നൽകും .സെക്രട്ടറി നിസാർ എടപ്പാൾ സ്വാഗതവും ഷെനിൽ നന്ദിയും പറയും.