തിരുനബി(സ)യുടെ സ്‌നേഹ ലോകം എന്ന ശീര്‍ഷകത്തില്‍ ഐ.സി.എഫ് നടത്തിവരുന്ന മീലാദ് ക്യാമ്പയിന്‍ സമാപനവും സമസ്ത പ്രസിഡണ്ടും പണ്ഡിത ശ്രേഷ്ടരുമായിരുന്ന താജുല്‍ ഉലമാ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി തങ്ങളുടെ അനുസ്മരണവും ഇന്ന് (15-10-23) രാത്രി 9 മണിക്ക് മനാമ ഐ.സി.എഫ് ഓഡിറ്റോറിയത്തിൽ നടക്കും
മീലാദ് ക്യാമ്പയിന്‍ സമാപനത്തിന്റെ ഭാഗമായി പ്രഗല്‍ഭരമായ മാദിഹീങ്ങളുടെ നേതൃത്ത്വത്തില്‍ ബുര്‍ദ്ദ മജ്‌ലിസ് നടക്കും. തിരുനബിയുടെ സ്‌നേഹ സന്ദേശങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈനിന്റെ എല്ലാ ഭാഗങ്ങളിലും തിരുനബി പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചു. കുട്ടികളുടെ മീലാദ് പരിപാടികള്‍, ക്വിസ് മത്സരങ്ങള്‍, ലഘുലേഖ വിതരണം തുടങ്ങീ ആകര്‍ഷകമായ നിരവധി പരിപാടികള്‍ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ചു.
ആഴമേറിയ ജ്ഞാനം കൊണ്ടും ധീരമായ നിലപാട് കൊണ്ടും ഒരു കാലഘട്ടത്തിന്റെ പരിച്ഛേദമായി മാറിയ താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി തങ്ങളുടെ അനുസ്മരണ സംഗമം ഐ.സി.എഫ് പ്രസിഡന്റ് കെ.സി. സൈനുദ്ധീന്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ നടക്കും. അഡ്വ. എം.സി. അബ്ദുല്‍ കരീം, അബൂബക്കര്‍ ലത്വീഫി, ശാനവാസ് മദനി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും.