മനാമ:. രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദി പതിമൂന്നാമത് എഡിഷൻ.മനാമ സോൺ പ്രവാസി സാഹിത്യോത്സവിൽ 132 പോയിന്റ് നേടി സൽമാബാദ് സെക്ടർ ചാമ്പ്യൻമാരായി. ബുദയ, സൽമാനിയ എന്നീ സെക്ടറുകൾ. യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ആർ എസ് സി കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഗ്ലോബൽ തലത്തിൽ ഏഷ്യ , ആഫ്രിക്ക , യൂറോപ്പ് ഭൂഖണ്ഡങ്ങളിലായി പതിനഞ്ച് രാഷ്ട്രങ്ങളിൽ പ്രവാസി സാഹിത്യോത്സവ് നടന്നുവരികയാണ്.. വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ പ്രസംഗങ്ങൾ ,ഖവാലി , സൂഫി ഗീതം , കാലിഗ്രഫി , മാഗസിൻ ഡിസൈൻ, കവിത,കഥ, പ്രബന്ധം തുടങ്ങി വിവിധ സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങൾ ആണ് സാഹിത്യോത്സവിന്റെ ഭാഗമായി സംവിധാനിച്ചത്. പ്രീ കെ ജി മുതൽ പ്രൈമറി,ജൂനിയർ, സെക്കന്ററി, സീനിയർ തലങ്ങളിലായി മുപ്പത് വയസ്സ് വരെയുളളവരാണ് മത്സരങ്ങളിൽ പങ്കെടുത്തത്.
സോൺ തല മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ കലാപ്രതിഭകൾ ഈ മാസം 20, 27 തിയ്യതികളിൽ മനാമ പാക്കിസ്ഥാൻ ക്ലബ്ബിൽ നടക്കുന്ന ബഹ്റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവ് ൽ മാറ്റുരയ്ക്കും.
സൽമാബാദ്. സുന്നി സെന്ററിൽ നടന്ന സാഹിത്യോത്സവിന്റെ സമാപന സംഗമം ഫസൽ കോട്ടക്കലിന്റെ അദ്ധ്യക്ഷതയിൽ അബ്ദു റഹീം സഖാഫി വരവൂർ ഉദ്ഘാടനം ചെയ്തു, യൂസുഫ് അഹ്സനി കൊളത്തൂർ, ഫൈസൽ ചെറുവണ്ണൂർ., അബ്ദുള്ള രണ്ടത്താണി, എന്നിവർ ആരംസകൾ അർപ്പിച്ചു. വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും ഹംസ ഖാലിദ് സഖാഫി, റഹീം താനൂർ,. റാഫി സഖാഫി, ശിഹാബ് രണ്ടത്താണി, റഫീക്ക് വെള്ളൂർ, എന്നിവർ വിതരണം ചെയ്തു. സമീർ വില്യാപ്പള്ളി സ്വാഗതവും റഊഫ് കോട്ടക്കൽ നന്ദിയും പറഞ്ഞു