bahrainvartha-official-logo
Search
Close this search box.

പ്രൌഡഗംഭീരമായി ഐ വൈ സി സി പത്താം വാർഷികം ആഘോഷിച്ചു

IYCC celebrated its 10th anniversary with great pomp

ആത്മാഭിമാനത്തിന്റെ പത്തു വർഷങ്ങൾ എന്ന ആപ്തവാക്യത്തിൽ ഐ വൈ സി സി ബഹ്‌റൈൻ പത്താമത് വാർഷിക ആഘോഷം പ്രൌഡഗംഭീരമായി ഇന്ത്യൻ ക്ലബിൽ നടന്നു, യൂത്ത് കോൺഗ്രസ്സ് മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡീൻ കുര്യാകോസ് എം പി ഉദ്ഘാടനം ചെയ്തു, ഐ വൈ സി സി യുടെ പ്രവർത്തനം മാതൃകാപരം ആണെന്നും എല്ലാ പ്രതിബന്ധങ്ങളെയും നന്മ നിറഞ്ഞ നിസ്വാർത്ഥ പ്രവർത്തനം കൊണ്ട് അതിജീവിച്ചു 10 വർഷം പൂർത്തിയാക്കിയത് തന്നെ അംഗങ്ങളുടെ പ്രവർത്തന മികവ് കൊണ്ടാണെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു, പ്രസിഡന്റ് ഫാസിൽ വട്ടോളി അധ്യക്ഷൻ ആയ ചടങ്ങിൽ കെപിസിസി സെക്രട്ടറി അഡ്വ. ബി ആർ എം ഷബീർ മുഖ്യ പ്രഭാഷണം നടത്തി, സമകാലിക രാഷ്ട്രീയ വിശകലനം നടത്തി സംസാരിച്ച അദ്ദേഹം മതേതര മൂല്യങ്ങൾ ഉയർത്തിപിടിച്ചു മുന്നോട്ട് പോയാൽ മാത്രമേ ഇന്ത്യക്ക് നിലനിൽപ് ഉള്ളുവെന്നും മോദി സർക്കാർ ജനങ്ങളെ മതപരമായി ഭിന്നിപ്പിച്ചു ഭരണഘടനയെ പോലും വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു, കോൺഗ്രസിന് മാത്രമേ എല്ലാ വിഭാഗക്കാരെയും ഒരുപോലെ കാണുവാനും തുല്യനീതിയും നടപ്പിലാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു, സംഘടനയുടെ 10 വർഷത്തെ ചരിത്രം ഉൾക്കൊള്ളിച്ച ലഘുചിത്രം സദസ്സിൽ പ്രദർശിപ്പിച്ചു, സ്ഥാപക നേതാക്കളെയും നാളിതുവരെ സംഘടനയെ നയിച്ച ഭാരവാഹികളെയും ചടങ്ങിൽ ആദരിച്ചു, വർണ്ണാഭമായ കലാ പരിപാടികളുടെ അകമ്പടിയോട് കൂടി നടന്ന ആഘോഷ പരിപാടി വൈകിട്ട് 7 മണിക്ക് തുടങ്ങി രാത്രി വൈകിയാണ് സമാപിച്ചത്,മികച്ച ജനപ്രിയ നാടകമായി തെരഞ്ഞെടുത്ത ഐ വൈ സി സി യുടെ ബെഹർ റേഡിയോ ഡ്രാമ ടീമിനുള്ള ആദരവും
സമീപകാലത്ത് നടന്ന മത്സരങ്ങളിൽ മികച്ച വിജയം നേടിയ ഐ വൈ സിസി യുടെ വോളിബോൾ ടീമിനുള്ള ആദരവും ചടങ്ങിൽ നൽകി, കെ എം സി സി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹുമാൻ, പത്താം വാർഷിക ആഘോഷ കമ്മറ്റി കൺവീനർ അനസ് റഹിം, ഐ ഓ സി ജനറൽ സെക്രട്ടറി ബഷീർ അമ്പലായി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു, സെക്രട്ടറി അലൻ ഐസക്ക് സ്വാഗതവും ട്രഷറർ നിതീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു, പരിപാടിക്ക് കോർ കമ്മറ്റി ഭാരവാഹികൾ, സ്വാഗത സംഘം കമ്മറ്റി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി, വിവിധ സാമൂഹിക സംഘടന നേതാക്കൾ അടക്കം നൂറുകണക്കിന് ആളുകൾ പങ്കാളികൾ ആയിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!