മനാമ: ഇന്ത്യൻ സ്കൂൾ ഇംഗ്ലീഷ് ഭാഷാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ ഭാഷാ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കാനും സാഹിത്യപരമായ കഴിവുകൾ വളർത്തിയെടുക്കാനും ഉതകുന്ന പരിപാടികളോടെയായിരുന്നു ആഘോഷം. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു. ആഘോഷത്തിന്റെ ഭാഗമായി എല്ലാ തലങ്ങളിലുമുള്ള വിദ്യാർത്ഥികൾക്കായി ഘട്ടം ഘട്ടമായി വിവിധ പരിപാടികൾ വകുപ്പ് സംഘടിപ്പിച്ചിരുന്നു. നാലും അഞ്ചും ക്ലാസുകളിലെ വിദ്യാർഥികൾ ആംഗ്യപ്പാട്ട് അവതരിപ്പിച്ചു. ആറു മുതൽ മുതൽ എട്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ വിവിധ വേഷവിധാനങ്ങളിൽ സാഹിത്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികൾ കവിതാ പാരായണം നടത്തി. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾ ഷേക്സ്പിയറുടെ കൃതിയെ ആസ്പദമാക്കി ലഘുനാടകം അവതരിപ്പിച്ചു. വിവിധ മത്സരങ്ങളിൽ ജേതാക്കളായവരെ സമ്മാന ദാന ചടങ്ങിൽ അനുമോദിച്ചു. വകുപ്പ് മേധാവി ജി.ടി മണി മണി പരിപാടി ഏകോപിപ്പിച്ചു. വിദ്യർത്ഥികളായ ഷാൻ ഡി ലൂയിസ് സ്വാഗതവും എലിസബത്ത് ബോബി തോമസ് നന്ദിയും പറഞ്ഞു. നേരത്തെ ദേശീയ ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത് . തുടർന്ന് വിശുദ്ധ ഖുർആൻ പാരായണവും സ്കൂൾ പ്രാർത്ഥനയും വീഡിയോ പ്രദർശനവും നടന്നു. ഇംഗ്ലീഷ് ഭാഷയുടെ സൗന്ദര്യവും അതിന്റെ സമ്പന്നമായ സാഹിത്യ പൈതൃകവും വിദ്യാർത്ഥികളുടെ ഭാഷാവൈദഗ്ധ്യവും സർഗ്ഗാത്മകതയും പരിപാടികളിൽ പ്രകടമായിരുന്നു. ഇംഗ്ലീഷ് ദിനാചരണത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെയും മാർഗദർശനം നൽകിയ അധ്യാപകരെയും സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.
വിവിധ ഇനങ്ങളിലെ സമ്മാന ജേതാക്കളുടെ പേര് വിവരം ചുവടെ കൊടുക്കുന്നു:
ഇംഗ്ലീഷ് ക്വിസ്: 1. ഗോകുൽദാസ് കൃഷ്ണദാസ് , സോഫിയ അഫ്രീൻ , തിമോത്തി ജൂബി വർഗീസ് . 2. ദുർഗ്ഗ നീലകണ്ഠൻ കവിത , സാൻവി ഷെട്ടി, ശശാങ്കിത് രൂപേഷ് അയ്യർ. 3. സെറാ ഫിലിപ്പ് , എയ്ഞ്ചൽ മേരി , മഹ്രീൻ ഫയാസ് .
കൈയെഴുത്ത് മത്സരം: 1. ആൽവിൻ കുഞ്ഞിപറമ്പത്ത് , 2.ഹന ആൽവിൻ ,3. ശ്രീ ലക്ഷ്മി ഗായത്രി രാജീവ് .
സ്പെല്ലിംഗ് ബീ മത്സരം: 1. ദേവാൻഷി ദിനേശ് , 2. ആരാധ്യ സന്ദീപ് ,3. ദേവജ് ഹരീഷ്.
പോസ്റ്റർ നിർമ്മാണ മത്സരം:1. അലൻദേവ് കരിക്കണ്ടത്തിൽ,2. തമന്ന വി ,3. സ്റ്റീവ് ജൂഡ് .
അക്രോസ്റ്റിക് കവിതാ മത്സരം: 1. നിവേദ്യ വിനോദ് ,2. ഗായത്രി ചെമ്പ്രത്തിൽ സതീഷ്,3. ബോസ്കോ ടോണി.
ക്ലാസ് 10 ഡിസ്പ്ലേ ബോർഡ് മത്സരം: 1.X-G,2.X-L,3.X-S.
ക്ലാസ് 11 ഡിസ്പ്ലേ ബോർഡ് മത്സരം:1. XI-I,2. XI-L,3. XI-J.
ന്യൂസ് ലെറ്റർ മത്സരം: 1.XII-G,2. XII-H, 3.XII-J.