bahrainvartha-official-logo
Search
Close this search box.

ടീൻസ്‌ സ്പിരിച്വൽ കോൺക്ലേവ്‌ സംഘടിപ്പിച്ചു

Organized Teens Spiritual Conclave

മനാമ: ടീനേജ്‌ യൂത്ത്‌ വിദ്യാർത്ഥികൾക്കായി ‘കണക്റ്റിവിറ്റി’ സ്പിരിച്വൽ കോൺക്ലേവ്‌ സംഘടിപ്പിച്ചു. അൽ ഫുർഖാൻ സെന്റർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കോൺക്ലേവ്‌ ബഹ്‌റൈൻ ഷൂറാ കൗൺസിൽ മെമ്പറും മുൻ പാർലമന്റ്‌ ഡെപ്യൂട്ടി സ്പീക്കറുമായിരൂന ശൈഖ്‌ ആദിൽ അബ്ദുറഹ്മാൻ അൽ മുആവിദ ഉദ്ഘാടനം ചെയ്തു.

നല്ല ഭക്ഷണത്തിലൂടെയും ചിട്ടകളിലൂടെയും അരോഗ്യം സംരക്ഷിക്കുന്നത്‌ പോലെ സൽപ്രവർത്തനങ്ങളും നല്ല ചിന്തകളുമായി ആത്മാവിനെ കൂടി ശുദ്ധീകരിക്കുകയാണ്‌ ഉത്തമ വ്യക്തിത്വ രൂപീകരണത്തിന്‌ അനിവാര്യമായിട്ടുള്ളത്‌ എന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. കണക്റ്റിവിറ്റി എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ടീൻസ്‌ സ്പിരിച്വൽ കോൺക്ലേവിന്‌ പ്രമുഖ വാഗ്മിയും മോട്ടിവേഷൻ സ്പീക്കറുമായ ഉനൈസ്‌ പാപ്പിനിശേരി നേതൃത്വം നൽകി. അൽ ഫുർഖാൻ സെന്റർ മലയാളം വിഭാഗം പ്രസിഡന്റ്‌ സൈഫുള്ള ഖാസിം അധ്യക്ഷതവഹിച്ചു.

ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ പ്രസിഡന്റ്‌ ഹംസ മേപ്പാടി ആശംസകൾ നേർന്നു. അൽ ഫുർഖാൻ സെന്റർ ജനറൽ സെക്രട്ടറി സുഹൈൽ മേലടി, ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ ജനറൽ സെക്രട്ടറി നൂറുദ്ദീൻ ഷാഫി, അബ്ദുൽ മജീദ്‌ തെരുവത്ത്‌, ആശിക്ക്‌ എംപി, മൂസ സുല്ലമി, എന്നിവർ പ്രസീഡിയം അലങ്കരിച്ചു. നബീൽ ഇബ്‌റാഹീം സ്വാഗതവും സഫീർ മേപ്പയൂർ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!