മനാമ: 33 വർഷമായി നാട്ടിൽ പോകാൻ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്ന ശ്രീലങ്കൻ സ്വദേശിയെ മലയാളി സാമൂഹിക പ്രവർത്തകൻ ഇടപെട്ട് നാട്ടിലെത്തിച്ചു. അപകടത്തെ തുടർന്ന് ശാരീരിക അവശതകൾ ഉള്ള സുപ്പയ നടേശൻ ബഹ്റൈനിലെ വിവിധ സ്ഥലങ്ങളിലായി കഴിയുകയായിരുന്നു. നിലവിലെ താമസസ്ഥലത്തുനിന്ന് ഇറക്കി വിട്ടതിനെത്തുടർന്ന് പെരുവഴിയിലാകുന്ന അവസ്ഥയായി.
സംഭവമറിഞ്ഞതിനെത്തുടർന്ന് സിത്രയിലെ നുദെറത്തിലുള്ള വടകര ലൈവ് റസ്റ്റാറന്റ് താമസവും ഭക്ഷണവും നൽകി. പ്രവാസി പാലിയേറ്റിവ് മുൻ പ്രസിഡന്റ് വിജേഷിന്റെ നേതൃത്വത്തിൽ ഇദ്ദേഹത്തിന്റെ രേഖകൾ ശ്രീലങ്കൻ എംബസിയുമായി ബന്ധപ്പെട്ട് ശരിയാക്കുകയും നാട്ടിലേക്ക് അയക്കുകയുമായിരുന്നു.