അൽ ഫുർഖാൻ മദ്‌റസ അവാർഡ്‌ സെറിമണി സംഘടിപ്പിച്ചു

WhatsApp Image 2023-10-23 at 2.19.41 PM

മനാമ: അൽ ഫുർഖാൻ മദ്‌റസ അവാർഡ്‌ സെറിമണി സംഘടിപ്പിച്ചു. അഞ്ചാം തരം വിജയികൾക്കുള്ള സർട്ടിഫിക്കറ്റും അവാർഡും കെജി മുതൽ നാലാംതരം വരെയുള്ള ഒന്ന്‌ രണ്ട്‌ മൂന്ന്‌ റാങ്കുകൾ നേടിയ നാൽപതോളം വിദ്യാർത്ഥികൾക്കുമുള്ള ട്രോഫി വിതരണവുമാണ്‌ മനാമ കെഎംസിസി ഹാളിൽ സംഘടിപ്പിച്ച അവാർഡ്‌ സെറിമണിയിൽ വിതരണം ചെയ്തത്‌.

കഴിഞ്ഞ ഇരുപത്തി അഞ്ച്‌ വർഷമായി നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന അൽ ഫുർഖാൻ മദ്‌റസ വിദ്യാർത്ഥികളായിരുന്ന പലരും ഇപ്പോൾ ബഹ്‌റൈനിൽ തന്നെ ഉന്നത ജോലി ചെയ്യുന്നവരായിട്ടുണ്ടെന്നും ധാർമ്മിക വിദ്യാഭ്യാസരംഗത്തെ അൽ ഫുർഖാൻ മദ്‌റസയുടെ സേവനങ്ങൾ പൂർവ്വോപരി നല്ല നിലയിൽ തുടരുമെന്നും പ്രിൻസിപ്പാൾ സൈഫുള്ള ഖാസിം അഭിപ്രായപ്പെട്ടു. അഞ്ചാം തരത്തിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ്‌ അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ്‌ ഷൈഖ്‌ ഡോ: അബ്ദുല്ലാ അബ്ദുൽ ഹമീദ്‌ വിതരണം ചെയ്തു.

വിജയികൾക്കുള്ള സർട്ടിഫികറ്റുകൾ പ്രിൻസിപ്പാൾ സൈഫുള്ള ഖാസിം, കെജി സെക്ഷൻ മുതൽ നാലാം തരം വരെയുള്ള വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങളുമാണ്‌ വിതരണം ചെയ്തത്‌. അൽ ഫുർഖാൻ സെന്റർ മുഖ്യ രക്ഷാധികാരി അബ്ദുൽ മജീദ്‌ തെരുവത്ത്‌ (ഷുവൈത്വർ സ്വീറ്റ്സ്‌) ട്രഷറർ നൗഷാദ്‌ പിപി (സ്കൈ) ഇന്ത്യൻ ഇസ്ലാഹീ സെന്റർ പ്രസിഡന്റ്‌ ഹംസ മേപ്പാടി, കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, വൈസ്‌ പ്രസിഡന്റ്‌ കുട്ടൂസ മുണ്ടേരി സംസ്ഥാന സെക്രട്ടറി എംഎ റഹ്മാൻ, ടിപി അബ്ദുറഹ്മാൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

 

അൽ ഫുർഖാൻ സെന്റർ വൈസ്‌ പ്രസിഡന്റ്‌ മൂസാ സുല്ലമി സമ്മാന അവിതരണത്തിന്‌ നേതൃത്വം നൽകി. ജനറൽ സെക്രട്ടറിസുഹൈൽ മേലടി, വൈസ്‌ പ്രസിഡന്റുമാരായ ഷറഫുദ്ദീൻ അരൂർ, മുജീബു റഹ്മാൻ എടച്ചേരി സെക്രട്ടറിമാരായ മനാഫ്‌ കബീർ, ഇല്യാസ്‌ കക്കയം, അനൂപ്‌ തിരൂർ, നബീൽ ഇബ്‌റാഹീം എന്നിവരും, ബഷീർ മദനി ആശിഖ്‌ പിഎൻപി, നബീൽ ഇബ്‌റാഹീം, അബ്ദുല്ല പുതിയങ്ങാടി, മുബാറക്‌ വികെ, മായൻ, ഇഖ്ബാൽ കാഞ്ഞങ്ങാട്‌, യൂസുഫ്‌ കെപി, സമീൽ, കെപി, അനൂപ്‌ തിരൂർ, ആരിഫ്‌ അഹ്മദ്‌, ഹിഷാം കെ ഹമദ്‌, നസീഫ്‌ ടിപി, അധ്യാപികമാരായ സമീറ അനൂപ്‌, സജ്‌ല മുബാറക്‌, സാജിദാ നജീബ്‌ എന്നിവരും പരിപാടി നിയന്ത്രിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!