നിയമലംഘനത്തെത്തുടർന്ന് വിദ്യാഭ്യാസ ഏജൻസി നിയമ നടപടി നേരിടുന്നു

മനാമ: വിദ്യാർത്ഥികൾക്ക് വിദേശ വിദ്യാഭ്യാസ സേവനങ്ങൾ നൽകുന്ന ഏജൻസി നിയമലംഘനം നടത്തിയതിനെത്തുടർന്ന് നിയമ നടപടി നേരിടുന്നു. അഫാഖ് എഡ്യൂക്കേഷണൽ സർവീസ് എന്ന സ്ഥാപനമാണ് നിയമലംഘനം നടത്തിയത്. സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കി നൽകില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു.

റഷ്യൻ യൂണിവേഴ്സിറ്റിയിൽ രണ്ടു തവണ കുട്ടികളുടെ ഫീസ് ഏജൻസി അടയ്ക്കാത്തതിനെത്തുടർന്നാണ് 31 വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പരാതി നൽകിയത്. ഏജൻസി കുട്ടികളിൽ നിന്ന് അക്കാദമിക് വർഷത്തെ മുഴുവൻ തുകയും കൈപ്പറ്റിയിരുന്നു.

ലൈസൻസ് പുതുക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചും നിയമ ലംഘനങ്ങൾ നീക്കം ചെയ്യലിനെക്കുറിച്ചും മന്ത്രാലയം ചർച്ച ചെയ്യുമെന്ന് സ്കോളർഷിപ്പ് ആക്ടിംഗ് ഡയറക്ടർ ഫാത്തിമ ഷഹീൻ അൽ ബുഹൈൻ പറഞ്ഞു. 90 ശതമാനത്തിൽ താഴെ വിദ്യാർത്ഥികൾ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ടു വിദേശത്ത് വൈദ്യശാസ്ത്രം, ദന്ത ശസ്ത്രക്രിയ എന്നിവ പഠിക്കാൻ ഏജൻസിയിൽ രജിസ്റ്റർ ചെയ്തതായി അന്വേഷണം സമിതി കണ്ടെത്തി. സ്വന്തം ചെലവിൽ വിദേശത്തു പഠിക്കാൻ ആസൂത്രണം ചെയ്യുന്ന വിദ്യാർത്ഥികളെ സർവകലാശാലയിൽ പ്രവേശിക്കുന്നതിനുമുമ്പ് മന്ത്രാലയം പരിശോധന നടത്തുമെന്ന് അൽ ബുഹൈൻ പറഞ്ഞു