മനാമ: കെസിഎ – ബിഎഫ് സി ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റിന് തുടക്കമായി. കെസിഎ അങ്കണത്തിൽ വച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ ടൈറ്റിൽ സ്പോൺസർ ബിഎഫ്സി ബിസിനസ് ഡെവലപ്മെന്റ് മാനേജർ മിഥുൻ വിവേകാനന്ദ് മുഖ്യാതിഥിയായി പങ്കെടുത്തു.
ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞ ചടങ്ങിൽ കെസിഎ പ്രസിഡന്റ് നിത്യൻ തോമസ് അധ്യക്ഷത വഹിച്ചു. ഇവന്റ് ചെയർമാൻ കെ പി ജോസ് ടൂർണമെന്റ് നെ കുറിച്ച് സംസാരിച്ചു.
സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയേൽ നന്ദി പറഞ്ഞു. തുടർന്ന് നടന്ന കെസി എ ഇന്ത്യൻ ഡിലൈറ്റ്സ് ടീമും ഐ വൈ സി സി സ്പൈക്കേഴ്സ് ടീമുമായുള്ള ഉദ്ഘാടനം മത്സരത്തിൽ ഐ വൈ സിസി സ്പൈക്കേഴ്സ് ടീം വിജയികളായി. 10 ദിവസത്തോളം നീണ്ടുനിൽക്കുന്ന ഇന്റർനാഷണൽ ടീമുകൾ മാറ്റുരയ്ക്കുന്ന ആവേശകരമായ മത്സരങ്ങൾക്ക് കെസിഎ വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.