മനാമ: ബഹ്റൈൻ കാൻസർ സൊസൈറ്റി സീഫിലെ വാട്ടർ ഗാർഡൻ സിറ്റി പാർക്കിൽ ബ്രെസ്റ്റ് കാൻസർ ബോധവത്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാക്കത്തണിൽ കാൻസർ കെയർ ഗ്രൂപ് പങ്കാളികളായി.
ബഹ്റൈൻ കാൻസർ സൊസൈറ്റി പ്രസിഡന്റ് ഡോ. അബ്ദുൽ റഹ്മാൻ ഫക്രു കാൻസർ കെയർ ഗ്രൂപ്പിനു പ്രത്യേക നന്ദി രേഖപ്പെടുത്തി. കാൻസർ കെയർ ഗ്രൂപ് പ്രസിഡന്റ് ഡോ. പി.വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ.ടി. സലിം, ഉപദേശക സമിതി അംഗങ്ങളായ ഡോ. ഇക്ബാൽ വർദ്ധവാല, ഡോ. മുഹമ്മദ് ബാട്ടി, സൽമാനിയ മെഡിക്കൽ കോംപ്ലക്സ് എമർജൻസി വിഭാഗത്തിലെ ഡോ. ജെഹാദ് ബിൻ റജബ്, ഗ്രൂപ് അംഗങ്ങൾ എന്നിവരടങ്ങിയ അമ്പതോളം പേർ കാൻസർ കെയർ ഗ്രൂപ്പിന്റെ ബാനറിൽ വാക്കത്തണിൽ പങ്കെടുത്തു.