bahrainvartha-official-logo
Search
Close this search box.

മീഡിയ വൺ – മലർവാടി – ടീൻസ് ഇന്ത്യ ലിറ്റിൽ സ്കോളർ; സ്വാഗത സംഘം രൂപവൽകരിച്ചു

IMG-20231026-WA0043

മനാമ: മലർവാടി ബാലസംഘം, ടീൻസ് ഇന്ത്യ സംയുക്തമായി മീഡിയാവൺ ചാനലുമായി സഹകരിച്ചു നടത്തുന്ന “ലിറ്റിൽ സ്കോളർ” മത്സര പരീക്ഷയുടെ വിജയത്തിനായി ബഹ്റൈൻതല സ്വാഗത സംഘം രൂപവത്കരിച്ചു.

 

മീഡിയാ വൺ ബഹ്റൈൻ എക്സിക്യുട്ടീവ് കമ്മിറ്റി ചെയർമാൻ സഈദ് റമദാൻ നദ്‌ വി രക്ഷാധികാരിയും
സാജിദ സലീം വൈസ് ചെയർമാനും മുഹമ്മദ് ഷാജി ജനറൽ കൺവീനറുമായി വിപുലമായ കമ്മിറ്റിയാണ് രൂപവത്കരിച്ചത്. ലൂന ഷഫീഖ് (അസിസ്റ്റൻ്റ് കൺവീനർ), റഷീദ സുബൈർ (രജിസ്ട്രേഷൻ), ജമാൽ നദ്‌വി (പ്രചരണം), യൂനുസ് രാജ് (എക്സാം കൺട്രോളർ), അബ്ബാസ് മലയിൽ (വെന്യൂ അറേഞ്ച്മെൻ്റ് & വളണ്ടിയർ), സുബൈർ എം.എം (ഗിഫ്റ്റ് & റിഫ്രഷ്മെൻറ്), മുഹമ്മദ് ഷമീം (വിഭവ സമാഹരണം) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

 

അബ്ദുൽ ഹഖ്, അനീസ് വി.കെ, സമീർ ഹസൻ, അബ്ദുൽ ജലീൽ , ഫാറൂഖ് വട്ടപ്പറമ്പിൽ , മഹ് മൂദ് , അസ്റ അബ്ദുല്ല, ഷംജിത്, സമീറ നൗഷാദ് , ഷബീഹാ ഫൈസൽ , ഫാത്തിമ സാലിഹ് , റസീന അക്ബർ, ഷഹീന നൗമൽ , ബുഷ്‌റ ഹമീദ് , വഫ ശാഹുൽ, നസീയ മുഹറഖ് , സക്കിയ ഷമീർ, സോന സകരിയ തുടങ്ങിയവരാണ് മറ്റ് കമ്മിറ്റി അംഗങ്ങൾ.

 

കുട്ടികൾക്ക് തങ്ങളുടെ കഴിവും അഭിരുചിയും തെളിയിക്കാനുള്ള മികച്ച അവസരമാണ് ലിറ്റിൽ സ്കോളർ തുറന്നിടുന്നത്. മുൻ വർഷങ്ങളിൽ ഒട്ടേറെ കുട്ടികളുടെ പങ്കാളിത്തത്താൽ ശ്രദ്ധേയമായ ഒന്നായി ഇത് മാറിയിട്ടുണ്ടെന്നും സംഘാടകർ പറഞ്ഞു. കേവല മത്സര പരീക്ഷ എന്നതിനപ്പുറം കുട്ടികൾക്ക് തനിമയും പാരമ്പര്യവും അറിയാനുള്ള അവസരം കൂടിയാണിത്. മൂന്ന് മുതൽ അഞ്ചാം ക്ലാസ് വരെ, ആറ് മുതൽ എട്ട് വരെ, ഒമ്പത് മുതൽ 12 വരെ എന്നിങ്ങനെ മൂന്ന് കാറ്റഗികളിലായി ഒരു ലക്ഷത്തിൽ പരം കുട്ടികളാണ് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മത്സരത്തിൽ മാറ്റുരക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയിൽ ഒന്നാം ഘട്ടത്തിൽ പങ്കെടുക്കുന്നവരിൽ നിന്നും മികവ് പുലർത്തുന്നവർക്കാണ് രണ്ടാം ഘട്ട മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. സീനിയർ വിഭാഗത്തിലെ രണ്ടാം ഘട്ട മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്നവർക്ക് നാട്ടിൽ വെച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ സാധിക്കും. ഇത് മീഡിയ വൺ ചാനൽ ടെലികാസ്റ്റ് ചെയ്യുകയും ചെയ്യും. ഡിസംബർ രണ്ടിന് നടക്കുന്ന ഒന്നാം ഘട്ട മത്സരത്തിൽ 200 പരീക്ഷാ സെൻ്ററുകളിലായി ഒരു ലക്ഷത്തിലധികം കുട്ടികളും ജനുവരി രണ്ടിന് നടക്കുന്ന രണ്ടാം ഘട്ട മത്സരത്തിൽ 24 സെൻ്ററുകളിൽ ആയി 3450 ഓളം കുട്ടികളുമാണ് പങ്കെടുക്കുക. പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾക്കും മെഡലുകൾക്കും പുറമെ 12 ലക്ഷം രൂപയുടെ സമ്മാനങ്ങളുമാണ് ലഭിക്കുകയെന്നും സംഘാടകർ പറഞ്ഞു.

സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ സഈദ് റമദാൻ നദ് വി അദ്ധ്യക്ഷത വഹിച്ചു. ജമാൽ നദ് വി “ലിറ്റിൽ സ്കോളർ” വിശദീകരിച്ചു. അബ്ബാസ് മലയിൽ, സുബൈർ എം.എം, സമീർ ഹസൻ തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!