മനാമ: ബഹ്‌റൈനിലെ 82 ശതമാനം ആളുകൾ സന്തോഷത്തോടെയുള്ള സുഖപ്രദമായ ജീവിത നയിക്കുന്നതായി 2018 ലെ മാനവിക വികസന വാർഷിക റിപ്പോർട്ട് വ്യക്തമാക്കി.
വിദ്യാഭ്യാസവും ആരോഗ്യ നിലവാരവും, ജീവിത നിലവാരം, സുരക്ഷയും സുരക്ഷിതത്വവും, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, ജീവനും പ്രാദേശിക തൊഴിൽ കമ്പോളവുമായുള്ള പൊതു സംതൃപ്തി, നീതി വ്യവസ്ഥയിലെ വിശ്വാസ്യത, പരിസ്ഥിതി സംരക്ഷിക്കുന്നതിനായി സ്വീകരിച്ച നടപടികളിലെ സംതൃപ്തി തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ഫലം കണക്കാക്കുന്നത്.
189 രാജ്യങ്ങളിൽ ജനങ്ങളുടെ ക്ഷേമ സൂചികയിൽ 43 ാം സ്ഥാനതാണ് ബഹ്‌റൈൻ. അറബ് ലോകത്ത് നാലാം സ്ഥാനത്തും ഏഷ്യയിൽ ഒമ്പതാം സ്ഥാനത്തുമാണ്. ചൈന, ക്രൊയേഷ്യ, അർജന്റീന, കുവൈറ്റ്, മലേഷ്യ, ടർക്കി, ഉക്രൈൻ എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് മാനവ വികസന സൂചിക റാങ്കിൽ ബഹ്റൈനിയാണ് മുന്നിൽ.