മനാമ: ഫാറൂഖ് കോളജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ (ഫോസ) ബഹ്റൈൻ ചാപ്റ്റർ ഫാമിലി കൂട്ടായ്മ കോളജ് മുൻ പ്രിൻസിപ്പലും ഫോസ ചീഫ് കോഓഡിനേറ്റർ ഓഫിസറുമായ പ്രഫ. ഇമ്പിച്ചിക്കോയ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സുധീർ പുനത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ചെമ്പൻ ജലാൽ സ്വാഗതം പറഞ്ഞു. ഇന്ത്യയിലും ജി.സി.സി, അമേരിക്ക, യൂറോപ്യൻ നാടുകൾ, ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിലുമുള്ള മുഴുവൻ ഫോസ ചാപ്റ്ററുകളെയും ഏകോപിപ്പിച്ച് ബഹ്റൈനിൽ വെച്ച് അന്താരാഷ്ട്ര മീറ്റ് നടത്താൻ യോഗം തീരുമാനിച്ചു. ബഹ്റൈൻ ഫോസ മെംബർമാർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. അലി അഷ്റഫ് യോഗം നിയന്ത്രിച്ചു. ബഹ്റൈനിലെ ഫാറൂഖ് കോളജ് പൂർവ വിദ്യാർഥികൾ 39574557 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ പറഞ്ഞു.