മനാമ: ബഹ്‌റൈൻ പ്രതിഭ ഇരുപത്തൊമ്പതാം കേന്ദ്ര സമ്മേളനത്തിന് മുമ്പായി വനിതാ വേദി വാര്‍ഷിക സമ്മേളനം നവംബര്‍ 30 നും, കേന്ദ്ര സമ്മേളന പരിപാടിയുടെ അനുബന്ധമായി തികച്ചും സ്ത്രീകളുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന പെണ്ണരങ്ങ് ഡിസംബര്‍ ഒന്നിനും പ്രശസ്ത എഴുത്തുകാരിയും വിവേകാനന്ദ കോളേജ് അധ്യാപികയുമായ ദീപ നിശാന്ത് ഉദ്ഘാടനം ചെയ്യും.
പെണ്ണരങ്ങ് പോസ്റ്റര്‍ പ്രകാശനം പ്രതിഭ കേന്ദ്ര സമ്മേളന ജനറല്‍ കണ്‍വീനര്‍ ഷെരീഫ് കോഴിക്കോട്, പെണ്ണരങ്ങ് കണ്‍വീനര്‍ ഡോ: ശിവകീര്‍ത്തി രവീന്ദ്രന് നല്‍കിയും വനിതാ വേദി സമ്മേളന ലോഗോ പ്രകാശനം ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി വനിത വേദി സെക്രട്ടറി റീഗ പ്രദീപിന് നല്‍കിയും നിര്‍വ്വഹിച്ചു.
യോഗത്തില്‍ വനിത വേദി സെക്രട്ടറി റീഗ പ്രദീപ് സ്വാഗതം പറഞ്ഞു. പ്രതിഭ വൈസ് പ്രസിഡണ്ട് സില്‍ജ സതീഷ് അദ്ധ്യക്ഷയായിരുന്നു. സംഘാടക സമിതി യോഗം പ്രതിഭ രക്ഷാധികാരി സമിതി അംഗം ഷീബ രാജീവന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളന ചെയര്‍മാനും മുഖ്യരക്ഷാധികാരിയുമായ പി.ശ്രീജിത്, സമ്മേളന ജനറല്‍ കണ്‍വീനര്‍-ഷെറീഫ് കോഴിക്കോട്, പ്രതിഭാ ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി, പ്രതിഭ പ്രസിഡണ്ട് അഡ്വക്കേറ്റ് ജോയ് വെട്ടിയാടന്‍, വനിതാ വേദി മുന്‍ സെക്രട്ടറി ബിന്ദു റാം, വനിതാ വേദി മുന്‍ പ്രസിഡന്റ് നിഷ സതീഷ്, കേന്ദ്ര കമ്മിറ്റി അംഗം സരിത കുമാര്‍, വനിതാ വേദി പ്രസിഡന്റ് സജിഷ പ്രജിത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പെണ്ണരങ്ങ് ബഹ്‌റൈനിലെ സ്ത്രീകള്‍ മാത്രം ഒരുക്കുന്ന പരിപാടിയായി വിജയിപ്പിക്കുന്നതിനായി ഡോ: ശിവ കീര്‍ത്തി രവീന്ദ്രന്‍ കണ്‍വീനറായും, സുജിത രാജന്‍, ഷീല ശശി എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായ എഴുപത്തിഅഞ്ച് അംഗ സംഘാടക സമിതി നിലവില്‍ വന്നു. വനിത വേദി ട്രഷറര്‍ സൗമ്യ പ്രദീപ് നന്ദി പ്രകാശിപ്പിച്ചു.