മനാമ: കാൻസർ കെയർ ഗ്രൂപ്പ് നടത്തി വരുന്ന വിവിധ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി ബഹ്‌റൈൻ സിവിൽ ഡിഫൻസ് സ്റ്റാഫുകൾക്ക് വേണ്ടി മൾട്ടി സ്പെഷ്യലിറ്റി മെഡിക്കൽ സെമിനാരും വർക്ക്ഷോപ്പും സംഘടിപ്പിച്ചു.
സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ (പൈലറ്റ്) അലി മുഹമ്മദ് അൽ കബൈസി സ്വാഗതം പറഞ്ഞ സെമിനാറിൽ കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണ ക്ലാസ്സെടുത്തു. കാര്യക്ഷമമായ ഒരുക്കങ്ങൾക്കു അദ്ദേഹം സിവിൽ ഡിഫൻസ്നു നന്ദി രേഖപ്പെടുത്തി. ഹസ്നിയ കരീമി, ഫാത്തിമ അബ്ദുല്ല എന്നിവരും ഷീ മെഡിക്ക് ഫസ്റ്റ് റെസ്‌പോണ്ടർ ടീം അംഗങ്ങളും പ്രാഥമിക ചികിത്സയുടെ കാര്യങ്ങൾ വിശദീകരിക്കുകയും കാർഡിയോ പൽമിനറി റേസിസിറ്റേഷൻ (സിപിആർ)നൽകുന്ന പ്രായോഗിക രീതി പരിശീലിപ്പിക്കുകയും ചെയ്തു. സ്പെഷലൈസിഡ് നഴ്സിംഗ് സ്പെഷ്യലിസ്റ്റ് ഇസ ഹസ്സൻ വിവിധ കാരണങ്ങളാൽ പലതിനും അടിമപ്പെട്ട് പോകുന്നവരെ എങ്ങിനെ അതിൽ നിന്നും മോചിപ്പിക്കാം എന്നതിൽ വിവരണം നൽകി.
സിവിൽ ഡിഫൻസ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ മുഹമ്മദ് ഖലീഫ ബിൻ ഖദീർ, അഡ്മിനിസ്ട്രേഷൻ ഡയറക്ടർ കേണൽ ഖാലിദ് ഖലീഫ അൽ കാബി, സെക്രട്ടറി ജനറൽ ഷറഫ് അൽ കുഞ്ഞി തുടങ്ങി സിവിൽ ഡിഫൻസ് ലെ അൻപതോളം സ്റ്റാഫുകളും കാൻസർ കെയർ ഗ്രൂപ്പിന്റെ പതിനഞ്ചോളം അംഗങ്ങളും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ, പ്രഭാത ഭക്ഷണം എന്നിവ നൽകുകയുണ്ടായി.