മനാമ: വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം 2023-2025 വർഷകാലയളവിലെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റൽ ഹാളിൽ നടന്ന യോഗത്തിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു. ഉപദേശകനായി അജയൻ ഉത്രാടം, പ്രസിഡന്റായി സിബി കുര്യൻ, വൈസ് പ്രസിഡന്റായി ഷംനാദ്, സെക്രട്ടറിയായി അരവിന്ദ് എന്നിവരെ തിരഞ്ഞെടുത്തു.
ജോയന്റ് സെക്രട്ടറി -സിരാജ് മണമ്പൂർ, ട്രഷറർ- രാസുൽ സുലൈമാൻ, മെംബർഷിപ് സെക്രട്ടറി -അനുഷ്മ പ്രശോഭ്, മെംബർഷിപ് സെക്രട്ടറി -ഷിബു നളിനം, മെംബർഷിപ് സെക്രട്ടറി -സരിത വിനോജ്, അസി. ട്രഷറർ- ഷബീർ സൈനു, ചാരിറ്റി വിങ് സെക്രട്ടറിമാർ- രജീല ആമിന, മനോജ് വർക്കല, ഷീബ ഹബീബ്, സ്പോർട്സ് വിങ് സെക്രട്ടറിമാർ- സെൻ ചന്ദ്ര ബാബു, അനിൽകുമാർ, ട്രാൻസ്പോർട്ട് വിങ് സെക്രട്ടറി- രവി ഭാസ്കര കുറുപ്പ്, എന്റർടൈൻമെന്റ് സെക്രട്ടറിമാർ- ആരാധന രാജീവ്, അൻഷാദ് അബ്ദുൽകരീം, സുനി സെൽവരാജ്, എക്സിക്യൂട്ടിവ് മെംബർ- ശരത് എഡ്വിൻ, എക്സിക്യൂട്ടിവ് മെംബർ- ഷാജി മൂതല.
ലേഡീസ് വിങ് ഭാരവാഹികൾ: പ്രസിഡന്റ്- അനുഷ്മ പ്രശോബ്, വൈസ് പ്രസിഡന്റ്- സുനി സെൽവരാജ്, സെക്രട്ടറി- സരിത വിനോജ്, ജോയന്റ് സെക്രട്ടറി- നീനു ഫൈസൽ, എന്റർടൈൻമെന്റ് സെക്രട്ടറി- ആയിഷ സിനോജ്.