പിറന്നാൾ ദിനത്തിൽ തലമുടി ദാനം ചെയ്ത്‌ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി

New Project - 2023-11-12T144121.973

മനാമ: പിറന്നാൾ ദിനത്തിൽ തന്റെ തലമുടി കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കുവാൻ ദാനം നൽകി മാതൃകയായി ഇന്ത്യൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി തമന്ന മനേഷ്. ബഹ്‌റൈനിൽ ജോലി ചെയ്യുന്ന കോട്ടയം കുമരകം സ്വദേശി പി. ആർ. മനേഷ് കുമാറിന്റെ മകളാണ് തമന്ന. അമ്മ തുഷാര മനേഷ്, അമ്മയുടെ സഹോദരൻ അരുൺ സി ബാബു, കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ. ടി. സലിം എന്നിവർക്കൊപ്പം ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ എത്തിയ തമന്ന മനേഷ് സൊസൈറ്റി പ്രസിഡണ്ട് ഡോ: അബ്ദുൾറഹ്മാൻ ഫക്രുവിന് മുറിച്ചെടുത്ത തലമുടി കൈമാറി.

റേഡിയേഷനും കീമോയും എടുക്കുന്ന അർബുദ രോഗികൾക്ക് മുടി കൊഴിയുമ്പോൾ വിഗുണ്ടാക്കാൻ ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ തലമുടി മുറിച്ചെടുത്ത് വൃത്തിയുള്ള പ്ലാസ്റ്റിക്ക് കവറിലാക്കി കാൻസർ സൊസൈറ്റിക്ക് നൽകാവുന്നതാണ്. ഇതിനായി കാൻസർ കെയർ ഗ്രൂപ്പിന്റെ സഹായം ആവശ്യമുള്ളവർക്ക് 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!