മനാമ: അഞ്ചാമത് ബ്രെയ്നോബ്രെയ്ൻ ദേശീയ അബാക്കസ് മത്സരം യുവപ്രതിഭകളുടെ പ്രകടനം മൂലം ശ്രദ്ധേയമായി. ബ്രെയ്നോബ്രെയ്ൻ ബഹ്റൈൻ ഡയറക്ടർമാരായ ജോർജ് റാഫേൽ, ഹിമ ജോയ് എന്നിവർ ആതിഥേയത്വം വഹിച്ചു. കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ-അപ് ഡയറക്ടർ യൂസഫ് ലോറി, ബ്രെയ്നോബ്രെയ്ൻ ഇന്റർനാഷനൽ ടെക്നിക്കൽ ഡയറക്ടർ അരുൾ സുബ്രഹ്മണ്യം എന്നിവരുൾപ്പെടെ വിശിഷ്ടാതിഥികൾ പങ്കെടുത്തു.
കുട്ടികൾക്കിടയിലെ മികച്ച പ്രതിഭകളെ പരിപോഷിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ബ്രെയ്നോബ്രെയ്ൻ വാർഷിക അബാക്കസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഈ വർഷം, ബഹ്റൈനിൽ നിന്നും പ്രവാസി സമൂഹത്തിൽനിന്നുമുള്ള 400 വിദ്യാർഥികൾ അബാക്കസ് മത്സരത്തിൽ പങ്കെടുത്തു.
ഗണിതശാസ്ത്ര വെല്ലുവിളികൾ പരിഹരിക്കുക എന്നതായിരുന്നു അവർക്ക് കൊടുത്തത്. വിജയികളെ വേഗതയും കൃത്യതയും അടിസ്ഥാനമാക്കി നിർണയിച്ചു. അഞ്ച് മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്കായി രൂപകൽപന ചെയ്ത അഡ്വാൻസ്ഡ് അബാക്കസ് & സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമാണ് ബ്രെയ്നോബ്രെയ്ൻ.
വ്യക്തിഗത ശ്രദ്ധയും പരിശീലനവും വഴി അവരുടെ അക്കാദമിക്, വൈജ്ഞാനിക, ജീവിതനൈപുണ്യങ്ങൾ വർധിപ്പിക്കുന്നതിന് രൂപകൽപന ചെയ്തിരിക്കുന്നു. 45 രാജ്യങ്ങളിലായി 1000ത്തിലധികം കേന്ദ്രങ്ങൾ ബ്രെയ്നോബ്രെയ്നുണ്ട്.