മനാമ: വോയ്‌സ് ഓഫ് ആലപ്പിയുടെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഗുദൈബിയ – ഹൂറ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ‘സ്നേഹക്കൂട്ട്’ എന്നപേരിൽ സംഘടിപ്പിച്ച പ്രോഗ്രാം ഗുദൈബിയയിലെ കപ്പാലം റെസ്റ്റോറന്റിൽ നടന്നു. വോയ്‌സ് ഓഫ് ആലപ്പി പ്രെസിഡൻറ് സിബിൻ സലിം വാർഷികാഘോഷം ഉദ്ഘാടനം ചെയ്‌തു. ഇന്ത്യൻ ക്ലബ് ജോയിൻ സെക്രെട്ടറിയും ആലപ്പുഴ സ്വദേശിയുമായ ഗോപകുമാർ മുഖ്യാതിഥിയായി.
ഏരിയ സെക്രെട്ടറി സൈജു സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ഏരിയ പ്രസിഡന്റ് ശ്രീരാജ് രാജു അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഒരുവർഷക്കാലം കലാസാംസ്കാരിക, ജീവകാരുണ്യ മേഖലകളിലെ വോയ്‌സ് ഓഫ് ആലപ്പിയുടെ നേട്ടങ്ങൾ ജനറൽ സെക്രട്ടറി ധനേഷ് മുരളി വിവരിച്ചു. തുടർന്ന് മെമ്പർഷിപ്പ് വിതരണോൽഘാടനം വിശിഷ്ടാതിഥി ഗോപകുമാർ നിർവഹിച്ചു. വോയ്‌സ് ഓഫ് ആലപ്പി ജോയിൻ സെക്രട്ടറി ബാലമുരളി കൃഷ്ണൻ, കലാവിഭാഗം സെക്രട്ടറി ദീപക് തണൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ഏരിയ കോ-ഓർഡിനേറ്റർ സനിൽ പിള്ള നന്ദി പറഞ്ഞു.
അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറിയ പ്രോഗ്രാമിന് ഏരിയ ഭാരവാഹികളായ സുമേഷ് കുമാർ, ഹരിദാസ് മാവേലിക്കര, സോണി ജോസഫ്, രമേഷ് രാമകൃഷ്ണൻ, രഞ്ജിത് വർഗീസ്, രാജേഷ് രാമചന്ദ്രൻ, ദിലീഷ് ബി പിള്ള തുടങ്ങിയവർ എന്നിവർ നേതൃത്വം നൽകി.