മനാമ: വോയ്‌സ് ഓഫ് ആലപ്പിയുടെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു. ഹമലയിലെ ലെജൻഡ് പൂളിൽ വച്ച് സംഘടിപ്പിച്ച ആഘോഷ പരിപാടികൾ, വോയ്‌സ് ഓഫ് ആലപ്പിയുടെ സെൻട്രൽ – ഏരിയ ഭാരവാഹികൾ ചേർന്ന് കേക്ക് മുറിച്ച് ഉൽഘാടനം ചെയ്‌തു.
വാർഷിക പൊതുയോഗം വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം ഉൽഘാടനം ചെയ്‌തു. ഏരിയ ജോയിൻ സെക്രെട്ടറി ഫ്രാൻസിസ് ചെല്ലപ്പൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ഏരിയ പ്രസിഡന്റ് പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. വോയിസ് ഓഫ് ആലപ്പിയുടെ ജനറൽ സെക്രട്ടറി ധനേഷ് മുരളി കഴിഞ്ഞ ഒരുവർഷക്കാലത്തെ സംഘടനയുടെ പ്രവർത്തനനേട്ടങ്ങൾ വിവരിച്ചു. വോയ്‌സ് ഓഫ് ആലപ്പി കലാവിഭാഗം സെക്രട്ടറി ദീപക് തണൽ, ഏരിയ കോഡിനേറ്റർ ലിജോ കുര്യാക്കോസ്, പ്രോഗ്രാം കോഡിനേറ്റർ വിനേഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.
ഏരിയ വൈസ് പ്രസിഡന്റ് അനന്ദു സി ആർ നന്ദി പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത വിവിധ ഗെയിമുകളും കലാപരിപാടികളും അരങ്ങേറി. സൽമാബാദ് ഏരിയ കമ്മിറ്റി ട്രഷറർ അരുൺ രത്‌നാകരൻ, കമ്മിറ്റി അംഗങ്ങളായ സജീഷ് സുഗതൻ, ജിഷ്ണു ദേവ്, ബെന്നി രാജു, വിഷ്ണു രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.