ബ​ഹ്‌​റൈ​ൻ ഗാ​ർ​ഡ​ൻ ക്ല​ബ് പു​ഷ്പ-​പ​ച്ച​ക്ക​റി പ്ര​ദ​ർ​ശ​നം 2024 ഫെ​ബ്രു​വ​രി 14 മു​ത​ൽ 16 വ​രെ

New Project - 2023-11-25T110447.955

മ​നാ​മ: ബ​ഹ്‌​റൈ​ൻ ഗാ​ർ​ഡ​ൻ ക്ല​ബ് പു​ഷ്പ-​പ​ച്ച​ക്ക​റി പ്ര​ദ​ർ​ശ​നം 2024 ഫെ​ബ്രു​വ​രി 14 മു​ത​ൽ 16 വ​രെ ന​ട​ക്കും. രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ​യും പ്രി​ൻ​സ​സ് സ​ബീ​ക്ക ബി​ൻ​ത് ഇ​ബ്രാ​ഹിം ആ​ൽ ഖ​ലീ​ഫ​യു​ടെ​യും പി​ന്തു​ണ​ക്ക് ബ​ഹ്‌​റൈ​ൻ ഗാ​ർ​ഡ​ൻ ക്ല​ബ് ചെ​യ​ർ​പേ​ഴ്‌​സ​ൻ സ​ഹ്‌​റ അ​ബ്ദു​ൽ മാ​ലി​ക് ന​ന്ദി അ​റി​യി​ച്ചു.

 

ബ​ഹ്‌​റൈ​ൻ ഗാ​ർ​ഡ​ൻ ക്ല​ബ് 2025ൽ ​വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ക​യാ​ണ്. യു​നൈ​റ്റ​ഡ് കി​ങ്ഡ​ത്തി​ലെ റോ​യ​ൽ ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ സൊ​സൈ​റ്റി​യു​ടെ (RHS) അ​ഫി​ലി​യേ​റ്റ​ഡ് ക്ല​ബ് എ​ന്ന നി​ല​യി​ൽ സ​ഹ​ക​ര​ണ​മു​ണ്ട്.

 

‘ബ​ഹ്‌​റൈ​ൻ പൈ​തൃ​കം’ എ​ന്ന​താ​ണ് 2024ലെ ​മ​ത്സ​ര​ത്തി​ന്റെ പ്ര​മേ​യം. ഈ ​പ്ര​മേ​യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും വി​വി​ധ മ​ത്സ​ര​ങ്ങ​ൾ. മൂ​ന്നു മു​ത​ൽ ആ​റു വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ബ​ഹ്‌​റൈ​ൻ ക​ളി​മ​ൺ​പാ​ത്ര​ങ്ങ​ളി​ൽ ഈ​ന്ത​പ്പ​ന വി​ത്ത് ന​ടു​ന്ന മ​ത്സ​രം ന​ട​ത്തും. ഇ​ത് കു​ട്ടി​ക​ളെ പ്രാ​ദേ​ശി​ക വി​ഭ​വ​ങ്ങ​ളു​മാ​യി പ​രി​ച​യ​പ്പെ​ടു​ത്താ​നും പ്രാ​ദേ​ശി​ക​മാ​യി ല​ഭി​ക്കു​ന്ന വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലൂ​ടെ സു​സ്ഥി​ര​മാ​യ പൂ​ന്തോ​ട്ട​പ​രി​പാ​ല​ന രീ​തി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു.

 

ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ ഈ​ന്ത​പ്പ​ന​ക​ൾ പൂ​മ്പൊ​ടി പു​റ​പ്പെ​ടു​വി​ക്കു​ന്ന മാ​സ​ങ്ങ​ളാ​ണ്. പൂ​മ്പൊ​ടി ശേ​ഖ​രി​ക്കാ​നും ക്ര​മീ​ക​രി​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ളെ പ്രേ​രി​പ്പി​ക്കും. വി​ദ്യാ​ർ​ഥി​ക​ളും പ്ര​കൃ​തി​യും ത​മ്മി​ൽ അ​ടു​ത്ത ബ​ന്ധം വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന​താ​ണ് ഞ​ങ്ങ​ളു​ടെ ല​ക്ഷ്യം.

 

13 മു​ത​ൽ 18 വ​യ​സ്സു വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ഫ്ല​വ​ർ അ​റേ​ഞ്ച്മെ​ന്റ് മ​ത്സ​രം ന​ട​ത്തും. ഹോം ​ഗാ​ർ​ഡ​ൻ, സ്കൂ​ൾ ഗാ​ർ​ഡ​ൻ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ല​ഘു​ലേ​ഖ​ക​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!