bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ സ്കൂൾ തെരഞ്ഞെടുപ്പ്; ഫീ​സ് കു​ടി​ശ്ശി​ക​യു​ടെ പേ​രി​ല്‍ ര​ക്ഷി​താ​ക്ക​ളു​ടെ വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്ക​രു​ത് – യു.​പി.​പി

New Project - 2023-11-28T113707.460

മ​നാ​മ: ഇ​ന്ത്യ​ന്‍ സ്കൂ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മെം​ബ​ര്‍ഷി​പ് ഫീ​സ് അ​ട​ച്ചി​ട്ടു​ള്ള ഒ​രു ര​ക്ഷി​താ​വി​ന്റെ​യും വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു.​പി.​പി നേ​താ​ക്ക​ള്‍ പ്രി​ന്‍സി​പ്പ​ലി​ന് പ​രാ​തി ന​ല്‍കി. വ​ര്‍ഷ​ത്തി​ല്‍ അ​ഞ്ചു ദീ​നാ​ര്‍ അ​ട​ച്ച് മെം​ബ​ര്‍ഷി​പ് പു​തു​ക്കു​ന്ന ഏ​തൊ​രു ര​ക്ഷി​താ​വി​നും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് ചെ​യ്യാം എ​ന്ന കാ​ര്യം സ്കൂ​ള്‍ ഭ​ര​ണ​ഘ​ട​ന​യി​ല്‍ വ്യ​ക്ത​മാ​യി പ്ര​തി​പാ​ദി​ച്ചി​ട്ടു​ണ്ട്.

കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ലെ തൊ​ഴി​ലി​ല്ലാ​യ്മ​യും വ​രു​മാ​ന​ക്കു​റ​വും സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​രെ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ പ​ല​രീ​തി​യി​ലും വ​ള​രെ​യേ​റെ പി​ന്നാ​ക്കാ​വ​സ്ഥ​യി​ല്‍ ആ​ക്കി​യി​ട്ടു​ണ്ട് എ​ന്ന​ത് ഒ​രു യാ​ഥാ​ർ​ഥ്യ​മാ​ണ്. കു​റ​ച്ചു മാ​സ​ങ്ങ​ളി​ലെ ഫീ​സ​ട​ച്ചി​ല്ല എ​ന്ന പേ​രി​ല്‍ ഒ​രാ​ളു​ടെ മൗ​ലി​കാ​വ​കാ​ശ​മാ​യ വോ​ട്ടെ​ടു​പ്പി​ല്‍ നി​ന്നും മാ​റ്റി​നി​ര്‍ത്തു​ന്ന​ത് പാ​വ​പ്പെ​ട്ട ര​ക്ഷി​താ​ക്ക​ളോ​ട് ചെ​യ്യു​ന്ന നീ​തി​കേ​ടാ​ണ്. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ റി​ട്ടേ​ണി​ങ് ഓ​ഫി​സ​ര്‍ മു​ത​ല്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ല്‍ വ​രെ ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് പ​രാ​തി ന​ല്‍കു​മെ​ന്നും യു.​പി.​പി നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.

യു.​പി.​പി നേ​താ​ക്ക​ളാ​യ ബി​ജു ജോ​ർ​ജ്, ഹ​രീ​ഷ്നാ​യ​ര്‍, ഡോ. ​സു​രേ​ഷ് സു​ബ്ര​മ​ണ്യം, എ​ഫ്.​എം. ഫൈ​സ​ല്‍, ജ്യോ​തി​ഷ് പ​ണി​ക്ക​ര്‍, അ​ബ്ദു​ല്‍ മ​ന്‍ഷീ​ര്‍, ജോ​ണ്‍ ബോ​സ്കോ, ജോ​ണ്‍ത​ര​ക​ന്‍, ജാ​വേ​ദ് പാ​ഷ, അ​ന്‍വ​ര്‍ ശൂ​ര​നാ​ട്, മോ​ഹ​ന്‍കു​മാ​ര്‍ നൂ​റ​നാ​ട്, സെ​യ്ദ് ഹ​നീ​ഫ്, നാ​യ​കം, അ​നി​ല്‍ ഗോ​പ എ​ന്നി​വ​രാ​ണ് നി​വേ​ദ​നം സ​മ​ര്‍പ്പി​ക്കാ​നെ​ത്തി​യ​ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!