bahrainvartha-official-logo
Search
Close this search box.

സഫ: ബഹ്റൈനിൽ കാർബൺ ഓഫ്സെറ്റിങ് പ്ലാറ്റ്ഫോമുമായി മുംതലകത്ത്

safa

മനാമ: ബഹ്റൈൻ മുംതലകത്ത് ഹോൾഡിങ് കമ്പനി കാർബൺ ബഹിർഗമനത്തിന്റെ അളവ് മനസ്സിലാക്കാനും നിയന്ത്രിക്കാനും ബിസിനസ്സുകാരെയും വ്യക്തികളെയും സഹായിക്കുന്ന കാർബൺ ഓഫ്സെറ്റിങ് പ്ലാറ്റ്ഫോം സഫയ്ക്ക് തുടക്കം കുറിച്ചു. യു.എ.ഇ.യിൽ നടക്കുന്ന 28-ാമത് യു.എൻ. കാലാവസ്ഥാ സമ്മേളനത്തിലാണ് പുതിയ പ്ലാറ്റ്ഫോം പ്രഖ്യാപിച്ചത്.

കാർബൺ ബഹിർഗമനത്തോത് 2060-ൽ പൂജ്യത്തിലെത്തിക്കാനുതകുന്ന രീതിയിലാണ് ഉപയോക്തൃ സൗഹൃദമായ പ്ലാറ്റ്ഫോം പ്രവർത്തിക്കുക. എല്ലാ വ്യക്തികൾക്കും ആക്സസ് ചെയ്യാം. ഹരിതഗൃഹ വാതക ഉദ്വമനം കുറയ്ക്കുന്നതിനോ ഇല്ലാതാക്കുന്നതിനോ ലക്ഷ്യമിട്ടുള്ള അന്തർദേശീയ പാരിസ്ഥിതിക പദ്ധതികൾക്കനുസരിച്ചുള്ള ക്രെഡിറ്റുകൾ ഉപഭോക്താക്കൾക്ക് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്, പ്ലാറ്റ്ഫോമിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://safa.earth/ സന്ദർശിക്കാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!