bahrainvartha-official-logo
Search
Close this search box.

ഹോപ്പ് പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ ജേതാക്കളായി പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ടീം

New Project - 2023-12-04T095908.129

മനാമ: ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷന്റെ അംഗീകാരത്തോടെ, ബ്രോസ് ആൻഡ് ബഡ്ഡീസിന്റെ സഹകരണത്തിൽ ഹോപ്പ് ബഹ്‌റൈൻ നവംബർ 30 ന് റിഫാ സ്പോർട്സ് ക്ലബ്ബിൽ വച്ചു സംഘടിപ്പിച്ച ഹോപ്പ് പ്രീമിയർ ലീഗിൽ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ടീം ജേതാക്കളായി. ടീം വോയിസ്‌ ഓഫ് ആലപ്പിയാണ് റണ്ണെഴ്സ്‌ അപ്പ്.

ഒന്നാം സ്ഥാനം നേടിയ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ടീമിന് സമ്മാനത്തുകയും, ട്രോഫിയും ഹോപ്പ് പ്രസിഡന്റ് ഫൈസൽ പട്ടാണ്ടി കൈമാറി. രണ്ടാം സ്ഥാനം നേടിയ വോയിസ് ഓഫ് ആലപ്പി ടീമിന് സമ്മാനത്തുകയും, ട്രോഫിയും ഹോപ്പ് സെക്രട്ടറി ഷാജി ഇളമ്പയിൽ കൈമാറി. മൂന്നാം സ്ഥാനം നേടിയ ടീമായ എൻഇസി ബഹ്റൈനും നാലാം സ്ഥാനം നേടിയ തലശ്ശേരി ബഹ്‌റൈൻ ക്രിക്കറ്റ് ടീമിനും ട്രോഫികൾ കൈമാറി.

മറ്റു പുരസ്കാരങ്ങൾ:
മാൻ ഓഫ് ദ സീരീസ്‌ & ഫൈനൽ : സത്യ (പത്തനംതിട്ട പ്രവാസി അസോസിയേഷൻ)
മികച്ച ബാറ്റ്സ്‌മാൻ : സുനിൽ (പത്തനംതിട്ട പ്രവാസി അസോസിയേഷൻ)
മികച്ച ബോളർ -രാജേഷ്‌ (ബഹ്‌റൈൻ പ്രതിഭ)

FCC കോട്ടയം കൂട്ടായ്‌മ, തലശേരി ബഹ്‌റൈൻ ക്രിക്കറ്റ്, NEC ബഹ്‌റൈൻ, വോയിസ്‌ ഓഫ് ആലപ്പി, മാറ്റ് ബഹ്‌റൈൻ (ത്രിശൂർ), യുണൈറ്റഡ് സി സി , പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ, കൊല്ലം പ്രവാസി അസോസിയേഷൻ, ബഹ്‌റൈൻ പ്രതിഭ സി സി, വോയിസ്‌ ഓഫ് ട്രിവാന്‍ട്രം,സംസ്‌ക്കാര ത്രിശൂർ, VSV വാരിയേഴ്സ് തുടങ്ങിയ 12 ടീമുകളാണ് ഈ ടൂർണമെന്റിൽ പങ്കെടുത്തത്.

മുഹമ്മദ് അൻസാർ കൺവീനറും, സിബിൻ സലിം കോഓർഡിനേറ്ററും ആയിരുന്നു. കൂടാതെ ഫൈസൽ പട്ടാണ്ടി, ഷാജി എളമ്പയിൽ, ഷിജു സി പി , ഷബീർ മാഹി, നിസാർ മാഹി, ജെറിൻ ഡേവിസ്, പ്രിന്റു, ജോഷി നെടുവെലിൽ, സാബു ചിറമേൽ, ഗിരീഷ് പിള്ളൈ, റംഷാദ് അബ്ദുൾ ഖാദർ, അഷ്‌കർ പൂഴിത്തല, ഷിബു പത്തനംതിട്ട , മനോജ് സാംബൻ, മുജീബ് റഹ്മാൻ, സുജേഷ്‌ ജോർജ്, റോണി , സുജീഷ്, ജയേഷ് കുറുപ്പ് തുടങ്ങിയവർ ആണ് വോളന്റിയര്‍ കമ്മറ്റിയായി പ്രവർത്തിച്ചത്.

 

തുടർ വർഷങ്ങളിലും ഹോപ്പ് പ്രീമിയർ ലീഗ് ഉണ്ടായിരിക്കുന്നതാണ്. ബഹ്‌റിനിലെ എല്ലാ പ്രമുഖ ക്രിക്കറ്റ് ക്ലബുകളുടെ സഹകരണം ഉണ്ടാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. നിരാലംബരായ പ്രവാസികളുടെ ക്ഷേമ പ്രവർത്തനത്തിനായി പവിഴ ദ്വീപിൽ പ്രവർത്തിക്കുന്ന ഹോപ്പ് ബഹ്‌റൈനിൽ അംഗങ്ങളാകുവാൻ നിസ്സാർ മാഹിയുമായി (36088875) ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!