കൊല്ലം പ്രവാസി അസ്സോസിയേഷൻ വിദ്യാർത്ഥികളെ ആദരിച്ചു

New Project - 2023-12-05T105921.990

മനാമ: വ്യത്യസ്ത മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച വിദ്യാർത്ഥികളെ കൊല്ലം പ്രവാസി അസ്സോസിയേഷൻ സംഘടിപ്പിച്ച എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് ചടങ്ങിൽ വച്ച് ആദരിച്ചു. എം.ബി ബി.എസ് പൂർത്തിയാക്കിയ ഡോ. നാഫിയ നൗഷാദ്, ഇന്ത്യൻ ആർമിയിലെ ടെക്‌നിക്കൽ സെക്ഷനിൽ പ്രവേശനം ലഭിച്ച അജ്മൽ ജമാൽ, ഐലൻഡ് റ്റോപ്പറായ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിനി കൃഷ്ണ ആർ. നായർ എന്നിവരെയാണ് ആദരിച്ചത്.

ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ചെയർമാനും, കെ.പി.എ രക്ഷാധികാരിയുമായ പ്രിൻസ് നടരാജൻ, ടി.കെ.എം എഞ്ചിനീയറിംഗ് കോളേജ് അലൂമ്‌നി പ്രസിഡന്റും അൽ മൊയ്‌ദ് എയർ കണ്ടിഷനിംഗ് ജനറൽ മാനേജറുമായ ഹാരിസ് മോൻ, എഴുത്തുകാരി മായാ കിരൺ, കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, വൈ.പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറി സന്തോഷ് കാവനാട്, സെക്രട്ടറി അനോജ് മാസ്റ്റർ, അസി. ട്രെഷറർ ബിനു കുണ്ടറ എന്നിവർ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!