മനാമ: ഐ.സി.എഫ്. ബഹ്റൈൻ സംഘടിപ്പിക്കുന്ന ബഹ്ദേശീയ ദിന ആഘോഷപരിപാടികൾ ഡിസംബർ 17 രാത്രി 8 മണിക്ക് സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ നടക്കും. ബഹ്റൈൻ പാർലമന്റ് അംഗം ഡോ: ഹസ്സൻ ഈദ് ബുകമമാസ് മുഖ്യാതിഥിയായി സംബന്ധിക്കുന്ന ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ: ബിനു മണ്ണിൽ, ഫ്രാൻസിസ്, പ്രദീപ് പുറവങ്കര, സിറാജ് പള്ളിക്കര തുടങ്ങിയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. ദഫ് പ്രദർശനവും മദ്റസ വിദ്യാർത്ഥികളുടെ മറ്റ് കലാ പരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.