മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസും ലൈറ്റ് ഓഫ് കൈൻഡ്നെസ്സ് ബഹ്‌റൈനും ചേർന്ന് ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചു നടത്തിയ മെഡിക്കൽ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.
സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റലിൽ വെച്ച് നടത്തിയ ക്യാമ്പിലെ ചടങ്ങിൽ വേൾഡ് മലയാളി കൌൺസിൽ ചെയർമാൻ എഫ്. എം. ഫൈസൽ സ്വാഗതം പറഞ്ഞു. ലൈറ്റ് ഓഫ് കൈൻഡ്നെസ്സ് സാരഥി സെയ്ദ് ഹനീഫ് അദ്ധ്യക്ഷത വഹിച്ചു. ബഹ്‌റൈൻ പാർലമെന്റ് അംഗം ഡോക്ടർ ഹസ്സൻ ഈദ് ബുക്കമ്മസ് യോഗം ഉത്ഘാടനം ചെയ്തു. വേൾഡ് മലയാളി കൌൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് പ്രസിഡണ്ട് ജ്യോതിഷ് പണിക്കർ നന്ദി പറഞ്ഞു.
സെക്രട്ടറി മോനി ഓടിക്കണ്ടതിൽ, ട്രഷറർ തോമസ് ഫിലിപ്പ്, വൈസ് പ്രസിഡണ്ട് കാത്തു സച്ചിൻദേവ്, വൈസ് ചെയർപേഴ്സൺ സന്ധ്യ രാജേഷ്, വേൾഡ് ,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മണിക്കുട്ടൻ, സാമൂഹ്യ പ്രവർത്തകരായ ആദം ഇബ്രാഹിം (ലൈറ്റ് ഓഫ് കൈൻഡ്നെസ്സ്), മൊയ്‌തീൻ പയ്യോളി, ജാവേദ് പാഷ, ശിവകുമാർ, വി.സി. ഗോപാലൻ, മൻഷീർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
വേൾഡ് മലയാളി കൌൺസിൽ ലേഡീസ് ഫോറം പ്രസിഡണ്ട് സോണിയ വിനു ദേവ് അൽഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി പ്രീതം ഷെട്ടിക്ക് ഉപഹാരം കൈമാറി. നൗഫൽ, ആയിഷ സയിദ് ആമിന സഈദ്, ഹനീഫ്, യൂസുഫ് സയ്യിദ്, ഷീന നൗഫൽ, സിദ്ദിഖ്, സാലിഹ സിദ്ദിഖ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സുനിൽ കുമാർ, രാജി സുനിൽകുമാർ, ശിഹാബ് അലി, റിഷാദ്, റുമൈസ, റൂസിന, സുനി ഫിലിപ്പ്,ജഗന്നാഥൻ എന്നിവർ നേതൃത്വം നൽകി.