മനാമ: സെവൻ ആർട്സ് കൾചറൽ ഫോറം ബഹ്റൈന്റെ 52ാമത് ദേശീയദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡന്റ് ജേക്കബ് തേക്കുതോട് അധ്യക്ഷത വഹിച്ചു.ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
സെവൻ ആർട്സ് ചെയർമാൻ മനോജ് മയ്യന്നൂർ, ട്രഷറർ ചെമ്പൻ ജലാൽ, എന്റർടെയ്ൻമെന്റ് സെക്രട്ടറി ബൈജു മലപ്പുറം, മെംബർഷിപ് സെക്രട്ടറി രാജീവ് തുറയൂർ, കമ്യൂണിറ്റി സർവിസ് സെക്രട്ടറി തോമസ് ഫിലിപ്പ്, വൈസ് പ്രസിഡന്റ് സത്യൻ കാവിൽ, എം.സി. പവിത്രൻ, ജോസ്മി ലാലു, മുബീന മൻഷീർ, മിനി റോയി, ജയേഷ് താന്നിക്കൽ, സാമൂഹികപ്രവർത്തകരായ ഗണേഷ് കുമാർ, സയ്യിദ് ഹനീഫ്, സൽമാൻ ഫാരിസ്, അബ്ദുൽ മൻഷീർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി രഞ്ജീവ് ലക്ഷ്മൺ സ്വാഗതവും ജോ. സെക്രട്ടറി ഗിരീഷ് അർപ്പൂക്കര നന്ദിയും പറഞ്ഞു.
പ്രവീൺ അനന്തപുരി, ഫൈസൽ പാട്ടാണ്ടി, ബബിത സുനിൽ, റിതിൻ തിലക്, വിനോദ് അരൂർ, അബ്ദുൽ ലത്തീഫ്, സ്മിത മയ്യന്നൂർ, ഇർഫാൻ, റോയ് മാത്യു, രാജീവ് ചോമ്പാല, രാജൻ, ജെയ്സൺ, ശ്യാം തുടങ്ങിയവർ നേതൃത്വം നൽകി.
അഫി കൊല്ലം, ധന്യ മധു, സ്വർണ, മുഫീദ മുജീബ്, സുസ്മിത, സൗമ്യ, നസ്രിയ, വിശ്വ കെ, സന്തോഷ്, മെഹ്ഫിൽ സുൽത്താൻ, ശ്രീനിധി, ഇവാനിയ, ഫിലിപ്സ്, റോണ, ദിയ, ദിഷ, അനീഷ് അനസ്, മുന്നു മുനീർ, ആരാധ്യ ജിജേഷ്, ആരവ് ജിജേഷ് തുടങ്ങിയവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.