മനാമ: ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് കൂട്ടായ്മ പ്രവർത്തകർ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഗാർഡൻ സന്ദർശിച്ചു. ബഹ്‌റൈൻ ഗാർഡൻ ക്ലബ് സീനിയർ അംഗവും പരിസ്ഥിതി പ്രവർത്തകയുമായ ജലീല മഹ്ദി ഹസൻറെ വസതിയിൽ തയ്യാറാക്കിയ ഗാർഡനാണ് സന്ദർശിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവന്ന വ്യത്യസ്തങ്ങളായ സസ്യങ്ങൾ അവർ സന്ദർശകർക്ക് പരിചയപ്പെടുത്തി. ഒപ്പം വസതിയിൽ വെച്ച് കേക്ക് മുറിച്ചുകൊണ്ട് ഏവരും ദേശീയ ദിനാഘോഷ സന്തോഷവും പങ്കിട്ടു.