ഹാർട്ട്‌ ബഹ്‌റൈൻ കൂട്ടായ്മ ആറാം വാർഷികം ആഘോഷിച്ചു

WhatsApp Image 2023-12-26 at 1.42.05 PM

മനാമ: ‘ഒരുമിക്കാൻ ഒരു സ്നേഹതീരം’ എന്ന ആപ്ത വാക്യവുമായി കഴിഞ്ഞ ആറു വർഷമായി ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കാരിക സേവന മേഖലകളിൽ നിറഞ്ഞുനിൽക്കുന്ന ഹാർട്ട്‌ ബഹ്‌റൈൻ സ്നേഹ കൂട്ടായ്മയുടെ ആറാമത്തെ വാർഷിക ആഘോഷത്തിന്റെ ഉത്ഘാടനം ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ നിർവഹിച്ചു. ചടങ്ങിൽ വിഷ്ടാഥിതിയായ ആതുര സാമൂഹിക സേവനത്തിനായുള്ള ബഹ്‌റൈൻ മിനിസ്ട്രി എക്‌സലൈൻസ് അവാർഡ് സമ്മാൻ ജേതാവ് ഡോക്ടർ ചെറിയാനെ ആദരിച്ചു.

 

ആറാം വാർഷികത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് പ്രമുഖ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനായ കെ ടി സലിം,സലാം മമ്പാട്ടുമൂല എന്നിവർ സംസാരിച്ചു. പ്രജീഷ് എം ടി അധ്യക്ഷം വഹിക്കുകയും ചിഞ്ചു സ്വാഗതവും, മൈമൂന നന്ദിയും രേഖപ്പെടുത്തി. ഗ്രൂപ്പ്‌ അംഗം സാബു അവതാരകനുമായിരുന്നു.

 

ഗ്രൂപ്പിലെ കലാകാരൻമാരുടെയും കുട്ടികളുടെയും കലാവിരുന്ന് കണ്ണും മനസ്സും നിറച്ചെന്ന് കാണികൾ അഭിപ്രായപ്പെട്ടു. സമാന മനസ്കരായ ഏതാനും കൂട്ടുകാരുടെ ഹൃദയത്തിൽ രൂപപ്പെട്ട ആശയത്തിൽ നിന്നും പിറവി എടുത്ത ഹാർട്ട്‌ ഗ്രൂപ്പ്‌ ന്റെ പ്രവർത്തനം ആറു വർഷം പിന്നിടുമ്പോൾ, സൗഹൃദ വലയത്തിന്റെ വലിയ വിജയമാണിതെന്നും കൂടാതെ ഔദോഗിക ചടങ്ങിൽ രണ്ടു വനിതകൾക്ക് പ്രാതിനിധ്യം നൽകിയതിൽ പ്രശംസിച്ചു കൊണ്ട് ഉത്ഘാടനം നിർവഹിച്ച ബിനു മണ്ണിൽ പറയുകയുമുണ്ടായി.

സമൂഹത്തിൽ നഷ്ടപെടുന്ന സ്നേഹവും സൗഹാർദവും വീണ്ടെടുക്കാനും, പരസ്പരം തണലേകാനും, ഒറ്റപ്പെട്ട മനസുകൾക്ക് കരുത്തേകാനും ഉള്ള തങ്ങളുടെ ശ്രമം ഊർജ്ജസ്വലമായി നിൽകുന്നു എന്നും ഇനിയും അത് തുടരും എന്നും ഹാർട്ട്‌ സംഘടകർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!