കൊല്ലം പ്രവാസി അസ്സോസിയേഷൻ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു

KPA-Xmas-ravu-1
കൊല്ലം പ്രവാസി അസ്സോസിയേഷൻ ക്രിസ്മസ് രാവ് 2023 സംഘടിപ്പിച്ചു.  മനാമ കെ. സിറ്റി ഹാളിൽ വച്ച്  നടന്ന ക്രിസ്ത്മസ് ആഘോഷം  മനോഹരമായ കരോൾ ഗാനങ്ങളും, ഭക്തി ഗാനങ്ങളും , കുട്ടികളുടെ ഡാൻസും, സാന്താക്ലോസ് വിശേഷങ്ങളും,  മറ്റു കലാപരിപാടികളും ചേർന്ന വർണ്ണാഭമായിരുന്നു.  ഇന്ത്യൻ സ്കൂൾ ചെയർമാൻ  ബിനു മണ്ണിൽ  ആഘോഷങ്ങള്‍ ഉത്‌ഘാടനം ചെയ്തു.
കെപിഎ പ്രസിഡന്റ് നിസാർ കൊല്ലം അധ്യക്ഷനായ ചടങ്ങിനു ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും,  ബഹ്‌റൈൻ  മാർത്തോമ ഇടവക വികാരി  റവറന്റ് ഡേവിഡ് ടൈറ്റസ് ക്രിസ്മസ് സന്ദേശവും,  ഇന്ത്യൻ സ്കൂൾ മുൻ ചെയർമാനും കെപിഎ രക്ഷാധികാരിയുമായ പ്രിൻസ് നടരാജൻ, മുൻ ലോക കേരള സഭാംഗവും കെപിഎ രക്ഷാധികാരിയുമായ ബിജു മലയിൽ, ശൂരനാട് കൂട്ടായ്മ പ്രസിഡന്റ്  ഹരീഷ് നായർ, കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ, വൈ. പ്രസിഡന്റ് കിഷോർ കുമാർ  എന്നിവർ ആശംസകളും അറിയിച്ചു. കൺവീനർ  പ്രശാന്ത് പ്രബുദ്ധൻ നന്ദി പറഞ്ഞു. കൺവീനർ അനൂബ് തങ്കച്ചൻ പരിപാടികൾ നിയന്ത്രിച്ചു. അനിൽ കുമാർ, വി. എം  പ്രമോദ്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!