ബഹ്റൈൻ സെൻറ് പീറ്റേഴ്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: ബഹ്റൈൻ സെൻറ് പീറ്റേഴ്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സൽമാനിയ ബ്ലഡ് ബാങ്കിൽ വച്ച് മെയ് 17, 2019 വെള്ളിയാഴ്ച രാവിലെ 8 മണിമുതൽ 9 മണി വരെ നടത്തപ്പെട്ടു.

ഇടവക വികാരി ഫാദർ നിബു എബ്രഹാം, പള്ളി സെക്രട്ടറി ബെന്നി ടി. ജേക്കബ്, വൈസ് പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ട്രഷറർ ആൻസൺ ഐസക് എന്നിവർ നേത്രത്വം നൽകി