മനാമ: ബഹ്റൈനില്‍ ക്രസ്സ്മസ് ആഘോഷങ്ങളോടനുബന്ധിച്ചു നടത്തിയ ക്രിസ്മസ് ട്രീ മത്സരങ്ങളിൽ ഇന്ത്യന്‍ ക്ലബ്, സെന്റ് മേരീസ് കത്തീഡ്രല്‍ എന്നിവിടങ്ങളില്‍ ഒന്നാം സ്ഥാനവും ബഹ്റൈന്‍ കേരളീയ സമാജത്തില്‍ രണ്ടാം സ്ഥാനവും, സെന്റ് മേരീസ് കത്തീഡ്രല്‍ നടത്തിയ ക്രിസ്മസ് കേക്ക്, സ്റ്റാര്‍ മത്സരത്തില്‍ രണ്ടാം സ്ഥാനവും ഹൈ-ഫൈവ് ടീം കരസ്ഥമാക്കി. രാജീവ് തോമസ്, ജോണ്‍ മാത്യു, റിനി മോന്‍സി, ആന്‍സി രാജീവ്, ബോണി മുളപ്പാംപള്ളില്‍ എന്നിവരടങ്ങിയതാണ് ഹൈ-ഫൈവ് ടീം.