മനാമ: സർക്കാരിനെതിരെ സമരത്തിൽ പങ്കെടുത്തതിന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ ഒരു തീവ്രവാദിയെയോ കുറ്റവാളിയെയോ അറസ്റ്റ് ചെയ്യുന്നത് പോലെ അതിരാവിലെ വീട്ടിൽ കയറി സ്വന്തം അമ്മയുടെ മുന്നിൽ വെച്ച് അറസ്റ്റ് ചെയ്ത് കൊണ്ട് പോയത് അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് ഐ.വൈ.സി ഇന്റർനാഷണൽ. ഇത്തരത്തിൽ ഭീതി ജനിപ്പിച്ചു കൊണ്ട് പോകാൻ മാത്രമുള്ള ഒരു തെറ്റും അദ്ദേഹം ചെയ്‌തിട്ടില്ലെന്നും അത് കൊണ്ടൊന്നും ഭയന്നു പിന്മാറുന്നവരല്ല കേരളത്തിലെ യൂത്ത് കോൺഗ്രസ്സ് എന്നും പോലീസിന്റെ ഈ കിരാത നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു എന്നും IYC ഇന്റർനാഷണൽ ബഹ്‌റൈൻ ഭാരവാഹികൾ ആയ നിസാർ കുന്നംകുളത്തിങ്കൽ, ബേസിൽ നെല്ലിമാറ്റം, സൽമാനുൽ ഫാരിസ്, അനസ് റഹീം, അബിയോൺ അഗസ്റ്റിൻ, റംഷാദ് അയിലക്കാട്, നിധീഷ് ചന്ദ്രൻ തുടങ്ങിയവർ പത്രകുറിപ്പിൽ അറിയിച്ചു.