സിസ്റ്റർ ലിനി ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം

lini2

കോഴിക്കോട്: നിപാ വൈറസ് പടർന്നു പിടിച്ച നാളുകളിൽ ആതുരസേവനത്തിനിടെ ജീവൻ ത്യജിക്കേണ്ടി വന്ന സിസ്റ്റർ ലിനി നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്നേക്ക് ഒരു വർഷം തികയുന്നു. ഈ മാലാഖ മലയാളികളുടെ മനസ്സിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല. 2018 മെയ‌് 21ന‌് പുലർച്ചെ നിപായോട‌് പൊരുതി ലിനി യാത്രയായത‌്. രോഗിയെ പരിചരിച്ചതിലൂടെ അസുഖം ബാധിച്ച ലിനി ലോകമലയാളികളിൽ സേവന മാതൃകയുടെ പുതിയ മുഖം തീർത്താണ‌് വിടപറഞ്ഞത‌്.

കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് ഗ്രാമത്തിൽ സൂപ്പിക്കട എന്ന ഉൾപ്രദേശത്തുള്ള ഒരു കുടുംബത്തിലെ അംഗങ്ങളെയാണ് നിപ വൈറസ് ബാധിച്ചത്. വൈറസ് ബാധയേറ്റ നാലുപേരും മരണത്തിന് കീഴടങ്ങുകയുണ്ടായി. സാബിത്തിന്റെ മരണത്തിനുശേഷമാണ് രോഗബാധ നിപ കാരണമാണെന്ന് കണ്ടെത്തുന്നത്. മരണനിരക്ക് വളരെ കൂടിയ വൈറസ് ആയതിനാൽ രോഗം പിടിപെട്ട 18 പേരിൽ 16 പേരും മരണത്തിന് കീഴടങ്ങുകയാണുണ്ടായത്. അജന്യ, ഉബീഷ് എന്നിവർ മരണത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ടത്. ഇതിനിടയിൽ മേയ് 21-ാം തീയതി നിപ ബാധിതരെ തുടക്കത്തിൽ ശുശ്രൂഷിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ലിനി രോഗബാധമൂലം മരിക്കാൻ ഇടയായത് എല്ലാവരെയും കടുത്ത ദുഃഖത്തിലാഴ്ത്തി.

തന്റെ അസുഖത്തിന്റെ ഗൗരവം ബോധ്യപ്പെട്ട ലിനി മരണത്തിന് കീഴടക്കുമുൻപേ ഭർത്താവ‌് സജീഷിനോട് കുഞ്ഞുമക്കളെ നന്നായി നോക്കണമെന്നും ഇനി തമ്മിൽ കാണാൻ കഴിയില്ലെന്നും സൂചിപ്പിച്ചുകൊണ്ട് നേഴ‌്സിന്റെ കൈവശം നൽകിയ അവസാന കത്ത‌് ഓരോ മലയാളിയുടെയും മനസ്സിൽ നൊമ്പരമുണർത്തുന്ന ഓർമകളായി നിൽക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!