മനാമ: രാഹുൽ ഗാന്ധി മണിപ്പൂരിൽനിന്ന് തുടക്കംകുറിച്ച 6713 കിലോമീറ്റർ ദൈർഘ്യമുള്ള നൂറിൽ കൂടുതൽ ലോക്സഭ മണ്ഡലങ്ങൾ കടന്നുപോകുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ചാപ്റ്റർ ഐക്യദാർഢ്യം നേർന്നു. രാജ്യത്ത് ഇന്നത്തെ കാലഘട്ടത്തിൽ പൊതുജനങ്ങൾക്കിടയിൽ നിൽക്കുന്ന സമുന്നതനായ നേതാവിന്റെ യഥാർഥ മാതൃകയാണ് രാഹുൽ ഗാന്ധിയെന്ന് ഐക്യദാർഢ്യ സന്ദേശത്തിൽ ഐ.ഒ.സി ബഹ്റൈൻ ചാപ്റ്റർ ചൂണ്ടിക്കാട്ടി.
