മനാമ: അണ്ണൈ തമിഴ് മൻട്രം പൊങ്കൽ ആഘോഷിച്ചു. ഇന്ത്യൻ ക്ലബിൽ വെച്ച് നടന്ന ആഘോഷപരിപാടികളിൽ മൂവായിരത്തിലധികം പേർ പങ്കെടുത്തു.
ചടങ്ങിൽ ബഹ്റൈൻ ഇന്ത്യൻ എംബസി അംബാസഡർ വിനോദ് കെ. ജേക്കബ്, ഇൻഫർമേഷൻ ആൻഡ് ഫോളോ അപ് ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ യൂസഫ് ലോറി, പാർലമെന്റ് അംഗം ഡോ. മറിയം അൽദാൻ എന്നിവർ സന്നിഹിതരായിരുന്നു. വിഭവ സമൃദ്ധമായ പൊങ്കൽ സദ്യയും, തമിഴ്നാടിന്റെ തനത് കലാരൂപങ്ങളും പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു.
പരിപാടി വിജയിപ്പിച്ചവർക്ക് അണ്ണൈ തമിഴ് മൻട്രം പ്രസിഡന്റ് ജി.കെ. സെന്തിൽ, എ.ടി.എം ജനറൽ സെക്രട്ടറി ഡോ. താമരക്കണ്ണൻ എന്നിവർ നന്ദി അറിയിച്ചു.