മനാമ: ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് എസ് കെ എസ് എസ് എഫ് ബഹ്റൈൻ മനുഷ്യജാലിക ഇന്ന് ജനുവരി 26 വെള്ളിയാഴ്ച് രാത്രി 8:30ന് മനാമ ഗോൾഡ് സിറ്റിയിലുള്ള സമസ്ത ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹാശിർ അലി ശിഹാബ് തങ്ങൾ മനുഷ്യ ജാലിക ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി അൻവർ മുഹ്‌യുദ്ദീൻ ഹുദവി രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിൻ്റെ കരുതൽ എന്ന പ്രമേയ പ്രഭാഷണം നടത്തും.
ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി നിരവധി കേന്ദ്രങ്ങളിലാണ് എസ്കെഎസ്എസ് എഫ് മനുഷ്യജാലിക സംഘടിപ്പിക്കുന്നത്. ബഹ്റൈനിലെ വിവിധ മത രാഷ്ട്രീയ സാമൂഹിക സാംസാരിക പ്രതിധിനികളും സമസ്ത കേന്ദ്ര ഏരിയ ഭാരവാഹികൾ, റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ഭാരവാഹികൾ, ഉസ്താദുമാർ, ഏരിയ കോഡിനേറ്റർമാർ, എസ്കെഎസ്എസ് എഫ് ഏരിയ കൺവീനർമാർ പ്രസ്ഥാന ബന്ധുക്കളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.