മനാമ: ഇന്ത്യയുടെ എഴുപത്തി അഞ്ചാം റിപ്പബ്ലിക് ദിനം ബഹ്‌റൈനിലെ പ്രശസ്ത കലാകേന്ദ്രമായ ഓറ ആർട്സ് വിപുലമായി ആഘോഷിച്ചു. അദ്ലിയ ഓറആർട്സിൽ സംഘടിപ്പിച്ച ആഘോഷത്തിൽ നുറുകണക്കിന് കുട്ടികൾ ദേശഭക്തിഗാനം ആലപിക്കുകയും വിവിധകലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
ചെയർമാൻ മനോജ്‌മയ്യന്നൂർ,ഡയരക്ടർ മാരായ വൈഷ്ണവ്ദത്ത്,വൈഭവ്ദത്ത്,സ്മിതമയ്യന്നൂർ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ശ്രീവിഭഹെഗ്‌ഡെ, സുന്ദർവിശ്വകർമ്മ, അവിനാഷ്ഊട്ടി, അഖിൽ കാറ്റാടി, ഇർഫാൻഅമീർ, സനൂബർഡാനിഷ്, ഫാസിൽറാം, ജിതിൻ ഐസക്ക്, ജിബിൻ, ജോബോയ്ജോൺ തുടങ്ങിയവർ നേതൃത്വംനൽകി.