bahrainvartha-official-logo
Search
Close this search box.

റിപ്പബ്ലിക് ദിനത്തിൽ ബഹ്റൈൻ പ്രതിഭ മുഹറഖ് മേഖല സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

WhatsApp Image 2024-01-27 at 1.52.22 PM

മനാമ: രാജ്യത്തിൻ്റെ റിപ്പബ്ലിക് ദിന ആഘോഷത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും പ്രതിഭ നാല്പതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായും ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല ആഭിമുഖ്യത്തിൽ ദാർ അൽ ഷിഫ മെഡിക്കൽ സെന്ററുമായി ചേർന്നുകൊണ്ട് ഹൂറ സെന്ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ICRF ചെയർമാനും സാമൂഹിക പ്രവർത്തകനുമായ ഡോ: ബാബു രാമചന്ദ്രൻ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്‌ഘാടനം നിർവ്വഹിച്ചു. പ്രതിഭ നടത്തുന്ന ഇത്തരം ക്യാമ്പുകൾ ജീവിത ശൈലി രോഗങ്ങളെക്കുറിച്ച് ഒരു അവബോധം കിട്ടാൻ നല്ലതാണെന്നും കൂടാതെ ക്യാമ്പിൽ കണ്ടെത്തുന്ന ജീവിത ശൈലി രോഗങ്ങൾ കലശലായുള്ളവരെ പിന്നീട് അവർ തുടർ ചികിത്സകൾ എടുക്കുന്നു എന്ന് ഉറപ്പുവരുണ്ടതുമുണ്ടെന്ന് അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.

 

ജീവിത ശൈലി രോഗങ്ങൾ തിരിച്ചറിയുന്നതിനുള്ള ടെസ്റ്റുകളും ഫ്രീ ഡോക്ടർ കൺസൾട്ടേഷനും ക്യാമ്പിൽ ഉണ്ടായിരുന്നു. നൂറ്റി അറുപത്തൊന്ന് പേർ മുൻകൂട്ടി രജിസ്റ്റർ ചെയ്തും അല്ലാതെയുമായി ക്യാമ്പിൽ പങ്കെടുത്തു. മുഹറഖ് മേഖല പ്രസിഡണ്ട് സജീവൻ മാക്കണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഹറഖ് മേഖല സെക്രട്ടറി ബിനു കരുണാകരൻ സ്വാഗതവും, പ്രതിഭ പ്രസിഡണ്ട് ബിനു മണ്ണിൽ, ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രതിഭ രക്ഷാധികാരി ശ്രീജിത്ത്, ദാർ അൽ ഷിഫ മാർക്കറ്റിംഗ് മാനേജർ അബ്ദുൽ നസീം, ഹെല്പ് ലൈൻ കൺവീനർ ജയേഷ്, വനിതാ വേദി സെക്രട്ടറി റീഗ പ്രദീപ് എന്നിവർ ആശംസയും പറഞ്ഞു.

 

ഹോസ്പിറ്റലിനുള്ള പ്രതിഭയുടെ ഉപഹാരം മേഖല സെക്രട്ടറി ബിനു കരുണാകരൻ കൈമാറി. മേഖല എക്സികുട്ടീവ് കമ്മറ്റി അംഗങ്ങൾ മേഖലയിലെ യൂണിറ്റ് എക്സികുട്ടീവ് അംഗങ്ങൾ, പ്രതിഭ കേന്ദ്ര കമ്മറ്റി അംഗങ്ങൾ, രക്ഷാധികാരി അംഗങ്ങൾ തുടങ്ങിയവർ ക്യാമ്പിന്റെ ഭാഗമായി. രാവിലെ എട്ടുമണിക്ക് തുടങ്ങിയ ക്യാമ്പ് ഉച്ചയ്ക്ക് ഒരുമണിക്ക് മണിക്ക് അവസാനിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!