അൽ ഫുർഖാൻ മലയാളം വിഭാഗം പ്രതിവാര ക്ലാസ്സ്‌ ആരംഭിച്ചു

IMG-20240129-WA0094

മനാമ: അൽ ഫുർഖാൻ മലയാളം വിഭാഗം പ്രതിവാര ക്ലാസിനു മനാമയിൽ തുടക്കം കുറിച്ചു. കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന പരിപാടിയിൽ ‘അറിവിന്റെ വെളിച്ചം’ എന്ന വിഷയത്തെ ആസ്‌പദമാക്കി പ്രമുഖ വാഗ്മിയും അൽ ഫുർഖാൻ ദാ ഇയുമായ നിയാസ് സ്വലാഹി സംസാരിച്ചു.

ഖുർആൻ പഠനത്തിന്റെ പ്രധാന്യത്തെ സംബന്ധിചച്ചും വിശ്വാസികൾ അത് നിത്യ ജീവിതത്തിന്റെ കൂടെ കൂട്ടിയില്ലെങ്കിൽ ഉണ്ടാകുന്ന ഭവിഷത്തിനെ കുറിച്ചും അദ്ദേഹം ഉദ്ഭോധിപ്പിച്ചു.

അക്ഷരങ്ങൾ മുതൽ അറബി വായിക്കാനും ഖുർആൻ തെറ്റ് കൂടാതെ പാരായണം ചെയ്യാനും ഉതകുന്ന ന്യുതന രീതിയിൽ ഉള്ള പഠന രീതി പ്രകാരമായിരിക്കും ക്ലാസുകൾ മുന്നോട്ട് പോവുക എന്ന് ഭാരവാഹികൾ അറിയിച്ചു.

എല്ലാ ഞായറാഴ്ചയും രാതി 9.30ന് മനാമ കെ സിറ്റി (ഗോൾഡ് സിറ്റി ) ഹാളിന്റെ രണ്ടാമത്തെ നിലയിൽ വച്ച് ആണ്‌ ക്ലാസുകൾ നടക്കുക. മനാമ പരിസര പ്രദേശങ്ങളിലെ ആളുകൾക്ക് അവരുടെ ജോലി സമയം കൂടെ പരിഗണിച്ചാണ് ഈ സമയ ക്രമീകരണം.

അബ്ദുൽ സലാം ബേപ്പൂർ സ്വാഗതവും ബഷീർ മദനി അദ്യക്ഷതയും വഹിച്ച പരിപാടിക്ക് സുഹൈൽ മേലടി നന്ദി പ്രകാശിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്: 39223848, 39857414, 33106589, 33629794

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!