മനാമ: പ്രവാസി മിത്ര സംഘടിപ്പിച്ച നിറക്കൂട്ട് കലാ സാംസ്കാരിക സായാഹ്നം സ്ത്രീ പങ്കാളിത്താൽ ശ്രദ്ധേയമായി. സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധരുമായ ഒത്തൊരുമയുള്ള ഒരു സ്ത്രീ കൂട്ടായ്മയിൽ എത്താൻ കഴിഞ്ഞത് വലിയ സന്തോഷം നൽകുന്നുവെന്ന് പ്രവാസി മിത്രയുടെ ഔദ്യോഗിക ഉത്ഘാടന കർമ്മം നിർവ്വഹിച്ചു സംസാരിച്ച ബഹ്റൈനിലെ വിദ്യാഭ്യാസ സാമൂഹിക പ്രവർത്തക ഷെമിലി പി. ജോൺ പറഞ്ഞു.
പ്രവാസി സ്ത്രി ആയിരിക്കുമ്പോൾ തന്നെ പ്രവാസി സ്ത്രീകളുടെ സർഗാത്മക കഴിവുകൾ വളർത്തിയെടുക്കുവാനും അവരുടെ വ്യക്തിത്വ വികാസത്തിനും തങ്ങൾ ജീവിക്കുന്ന സമൂഹത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള സംസ്കാരിക സേവന പ്രവർത്തനങ്ങൾ നടത്തുന്ന ചടുലവും കർമ്മനിരതരുമായ പ്രവാസി സ്ത്രീ സമൂഹത്തിൻ്റെ വിശാലമയ പൊതു പ്ലാറ്റ്ഫോമാണ് പ്രവാസി മിത്ര ലക്ഷ്യം വയ്ക്കുന്നത് എന്ന് അധ്യക്ഷത വഹിച്ചു സംസാരിച്ച പ്രവാസി മിത്ര പ്രസിഡൻ്റ് വഫ ഷാഹുൽ പറഞ്ഞു.
പ്രവാസി മിത്ര ജനറൽ സെക്രട്ടറി സഞ്ജു സാനു സ്വാഗതമാശംസിച്ചു. ബഹ്റൈനിലെ സാഹിത്യ സാംസ്കാരിക മേഘലകളിലെ പെൺ സാനിധ്യങ്ങളായ സബിന കാദർ, ജയനി ജോസ്, ഉമ്മു അമ്മാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വൈസ് പ്രസിഡൻ്റ് ലിഖിത ലക്ഷ്മൺ നിയന്ത്രിച്ച നിറക്കൂട്ടിന് ഷിജിന ആഷിക് നന്ദി പറഞ്ഞു.
സിഞ്ചിലുള്ള പ്രവാസി സെൻ്ററിൽ നടന്ന നിറക്കൂട്ടിനെ വർണാഭമാക്കി സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.റെനി, നാസ്നിൻ, ആബിദ, സുമയ്യ ഇർഷാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.