bahrainvartha-official-logo
Search
Close this search box.

കൊല്ലം പ്രവാസി അസോസിയേഷൻ – ലൈബ്രറി പ്രവർത്തനം ആരംഭിച്ചു

KPA Library (7)

മനാമ: സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു കൊല്ലം പ്രവാസി അസോസിയേഷൻ കലാ സാംസ്‌കാരിക വേദിയായ സൃഷ്ടിയുടെ നേതൃത്വത്തിൽ കെ.പി.എ ആസ്ഥാനത്തു ലൈബ്രറി പ്രവർത്തനം ആരംഭിച്ചു.പ്രവർത്തനോൽഘാടനം എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ ഇ. എ സലിം നിർവഹിച്ചു.

 

കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരായ പങ്കജ് നാഭൻ , നൗഷാദ് മഞ്ഞപ്പാറ എന്നിവർ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഇരുവരും നിരവധി പുസ്തകങ്ങൾ ലൈബ്രറിയ്ക്കു സംഭാവന നൽകുകയും ചെയ്തു. സൃഷ്ടി കോ ഓർഡിനേറ്റർ അനൂബ് തങ്കച്ചൻ സ്വാഗതവും ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ നന്ദിയും അറിയിച്ചു. 500 ൽ പരം പുസ്തകങ്ങൾ ഉള്ള ലൈബ്രറിയിലെ മെമ്പർഷിപ്പ് എല്ലാ പ്രവാസികൾക്കും എടുക്കാവുന്നതാണെന്നും എല്ലാ മാസവും സാഹിത്യ സംവാദ സദസ്സുകൾ ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!