മനാമ: കൊയിലാണ്ടി താലൂക്ക് നിവാസികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായി തുടങ്ങി, ഇന്ത്യയിലും വിദേശങ്ങളിലും പത്തോളം ചാപ്റ്ററുകളിലായി പ്രവർത്തിച്ചു വരുന്ന കൊയിലാണ്ടി താലൂക്കിലെ ഏറ്റവും വലിയ കൂട്ടായ്മയായ “കൊയിലാണ്ടിക്കൂട്ടം” ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ 2024-25 പ്രവർത്തന വർഷത്തെ കമ്മിറ്റി ചുമതലയേറ്റെടുത്തു. ശിഹാബുദ്ധീൻ എസ്പിഎച്ച് (ഗ്ലോബൽ ചെയർമാൻ), പവിത്രൻ കൊയിലാണ്ടി (പ്രസിഡണ്ട്), ഫൈസൽ മൂസ, അസീസ് മാസ്റ്റർ (വൈസ് പ്രസിഡണ്ട്മാർ), കെ. ടി. സലിം (ജനറൽ സെക്രട്ടറി), ഷാഫി കൊല്ലം, ചന്ദ്രു പോയിൽകാവ് (സെക്രട്ടറിമാർ), റിസ്‌വാൻ (ട്രെഷറർ), റാഫി കൊയിലാണ്ടി (ചീഫ് കോർഡിനേറ്റർ), ജലീൽ മഷ്ഹൂർ (മീഡിയ കൺവീനർ) എന്നിവരാണ് ഭാരവാഹികൾ.
പത്ത് ചാപ്റ്റർ കമ്മിറ്റികളിൽ നിന്നും ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായി ജസീർ കാപ്പാട്, സൈൻ കൊയിലാണ്ടി, എ. പി. മധുസൂദനൻ, ടി. എം. സുരേഷ്, നബീൽ നാരങ്ങോളി, താഹ ബഹസ്സൻ, നിസാർ കളത്തിൽ, ഷഫീഖ് സംസം,ഗഫൂർ കുന്നിക്കൽ, ഷഹീർ വെങ്ങളം, അനിൽ കൊയിലാണ്ടി, ഷഫീഖ് നന്തി, നൗഫൽ അലി, അലി കുന്നപ്പള്ളി, റാഷിദ് ദയ, നിബിൻ ഇന്ദ്രനീലം, റഷീദ് മൂടാടിയൻ, സഹീർ ഗാലക്സി, സി എൽ അനിൽ കുമാർ, റാഷിദ് സമസ്യ, സാജിദ് ബക്കർ, അമീർ അലി , ടി. പി. ജയരാജ്, പദ്മരാജൻ നാരായണൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
കൊയിലാണ്ടി താലൂക്കിലെ നിർധരരായ സ്കൂൾ കുട്ടികൾക്ക് കിറ്റുകൾ നൽകുന്ന പദ്ധതിയായ “കുഞ്ഞുമനസ്സുകൾക്ക് കുട്ടിസമ്മാനം” പുതിയ അധ്യയന വർഷാരംഭത്തിൽ നടത്താനും , കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി അഞ്ചാമത് ഗ്ലോബൽ മീറ്റ് ഒക്ടോബർ 5,6 തിയ്യതികളിൽ ഡൽഹിയിൽ നടത്താനും പ്രവർത്തന പദ്ധതികൾ തയ്യാറാക്കിയതായി ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.